സിയാച്ചിൻ ഹീറോ നരേന്ദ്ര കുമാർ അന്തരിച്ചു
text_fieldsന്യൂഡൽഹി: രാജ്യ പ്രതിരോധത്തിന് വൻ മുതൽക്കൂട്ടായി മാറിയ സിയാച്ചിനിലെ ഇന്ത്യൻ സൈനിക സാന്നിധ്യത്തിന് തുടക്കമിടാൻ വഴിതെളിച്ച റിട്ട. കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.
നരേന്ദ്ര കുമാറിെൻറ നേതൃത്വത്തിലുള്ള സേനാസംഘം 1984ൽ സിയാച്ചിനിൽ കാലുകുത്തിയതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും ഉയരം ചെന്ന യുദ്ധഭൂമിയിൽ ഇന്ത്യൻ സൈനിക സാന്നിധ്യം ഉറച്ചത്. സിയാച്ചിനിലെ സൈനിക സാന്നിധ്യത്തിെൻറ കരുത്തിലാണ്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഓപറേഷൻ മേഘദൂതിന് ഉത്തരവിട്ടത്. സൈനിക വൃത്തങ്ങളിൽ 'കാളക്കൂറ്റൻ' എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
അവിഭക്ത ഭാരതത്തിലെ റാവൽപിണ്ടിയിൽ 1933ൽ ജനിച്ച നരേന്ദ്ര, ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പർവതാരോഹകരിൽ ഒരാളാണ്.സിയാച്ചിനിനോട് ചേർന്നുള്ള സൽതോറോ മേഖലയുടെ പൂർണ ആധിപത്യം കൈവരിക്കാനുള്ള വഴിതെളിച്ചതും ഇദ്ദേഹത്തിെൻറ സംഘത്തിെൻറ നീക്കങ്ങളായിരുന്നു. കാഞ്ചൻ ജംഗയും മറ്റ് ഒമ്പത് ഹിമാലയൻ കൊടുമുടികളും ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കീഴടക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.