സിദ്ദാർഥ് വസിഷ്ടിന് വിട
text_fieldsചണ്ഡിഗഢ്: ജമ്മു-കശ്മീരിൽ ഹെലികോപ്ടർ തകർന്നുവീണു മരിച്ച സ്ക്വാഡ്രൻ ലീഡർ സിദ്ദാർഥ് വസിഷ്ടിന് വിട. പൂർണ ഒൗദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. വസിഷ്ടിെൻറ പിതാവ് ചിതക്ക് തീകൊളുത്തി. ഭാര്യ സ്ക്വാഡ്രൻ ലീഡറായ ആരതി സിങ് യൂനിഫോം അണിഞ്ഞ് വീരസൈനികന് അന്തിമോപചാരമർപ്പിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വ്യോമസേന ഉേദ്യാഗസ്ഥർ, സൈനിക മേധാവികൾ എന്നിവരും നിരവധി നാട്ടുകാരും ചടങ്ങിന് സാക്ഷിയായി. കേരളത്തിലെ പ്രളയനാളുകളിൽ വ്യോമസേനയുടെ രക്ഷ ദൗത്യത്തിൽ മുഖ്യ പങ്കാളിയായിരുന്ന സിദ്ദാർഥ് വസിഷ്ട് ബുധനാഴ്ചയാണ് ജമ്മു-കശ്മീരിലെ ബദ്ഗാമിൽ വ്യോമസേന ഹെലികോപ്ടർ തകർന്ന് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.