ഇറാൻ അംബാസഡറെ കണ്ട് എസ്.ഐ.ഒയുടെ അനുശോചനം
text_fieldsഎസ്.ഐ.ഒ ദേശീയ പ്രസിഡന്റ് അബ്ദുൾ ഹഫീസ്, ദേശീയ സെക്രട്ടറിമാരായ യൂനസ് മുല്ല, തഷ്രീഫ് കെ.പി എന്നിവർ ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) ദേശീയ പ്രസിഡന്റ് അബ്ദുൾ ഹഫീസ്, ദേശീയ സെക്രട്ടറിമാരായ യൂനസ് മുല്ല, തഷ്രീഫ് കെ.പി എന്നിവർ ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ സന്ദർശിച്ച് ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.
സയണിസ്റ്റ് ശക്തികളും യു.എസ്. സാമ്രാജ്യത്വ ശക്തികളും നടത്തുന്ന ആക്രമണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഉറച്ച ശബ്ദമായിരുന്നു ആയത്തുല്ല അലി ഖാംനഈ എന്നും, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ലോകമെമ്പാടുമുള്ള നീതിയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന ജനങ്ങളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എസ്.ഐ.ഒ പ്രസിഡന്റ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

