എസ്.ഐ.ആർ: അസമിൽ യഥാർഥ ഫോട്ടോയെന്ന് ഉറപ്പുവരുത്താൻ നിർദേശം
text_fieldsഡൽഹി: അസമിലെ എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർമാരുടേത് യഥാർഥ ഫോട്ടോയാണെന്ന് ഉറപ്പുവരുത്തണമെന്ന് ബി.എൽ.ഒമാർക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. ബിഹാറിൽ വോട്ടർ പട്ടികയിൽ പൂച്ചകളുടെയും നായ്ക്കളുടെയും ഫോട്ടോകളുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
‘മനുഷ്യരല്ലാത്ത’തും ‘ചിത്രമില്ലാത്തതു’മായ എൻട്രികൾ പരിശോധിച്ച് പകരം രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ യഥാർഥ ഫോട്ടോ പതിക്കണമെന്നാണ് നിർദേശം. അത്തരം ചിത്രങ്ങൾ മാറ്റാൻ ബി.എൽ.ഒ പരിശോധന നടത്തണം. ബി.എൽ.ഒമാർക്ക് വോട്ടർമാരുടെ ചിത്രങ്ങൾ പകർത്താൻ അധികാരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫോട്ടോയുടെ ഗുണനിലവാരം പരിശോധിക്കണമെന്നും കമീഷൻ വ്യക്തമാക്കി. അസമിലെ വോട്ടർ പട്ടികകളുടെ പ്രത്യേക പുനരവലോകനം നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

