കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെറുവിമാനം കസ്റ്റഡിയിൽ; ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് വാങ്ങിയത് 1,700 കോടി
text_fieldsഇ.ഡി പിടിച്ചെടുത്ത ചെറുവിമാനം
ഹൈദരാബാദ്: വിമാനത്താവളത്തിൽ നിർത്തിയിട്ട സ്വകാര്യ കമ്പനിയുടെ ചെറു വിമാനം കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു.
ഹൈദരാബാദ് ആസ്ഥാനമായ ഫാൽക്കൺ ഗ്രൂപ്പിനും സി.എം.ഡി അമർ ദീപ് കുമാറിനുമെതിരെ സൈബരാബാദ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി നടപടി.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കമ്പനി നിേക്ഷപകരിൽ നിന്ന് 1,700 കോടി രൂപ വാങ്ങിയിരുന്നു. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന അമർ ദീപ് കുമാറിന്റെ ബിസിനസ് ജെറ്റാണ് കണ്ടുകെട്ടിയത്. കുമാർ ഈ വിമാനത്തിലായിരുന്നു രാജ്യം വിട്ടതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
2024ൽ 14 കോടി രൂപക്ക് വാങ്ങിയ വിമാനത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുമാറിന്റെ സ്വകാര്യ ചാർട്ടർ കമ്പനിയായ പ്രസ്റ്റീജ് ജെറ്റ്സ് ഇൻ കോർപറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.