സുപ്രീംകോടതി വിധിയിലും ഇടംനേടി കേണൽ സോഫിയ
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി ബുധനാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ കരസേനയെ പ്രതിനിധാനംചെയ്ത് സംസാരിച്ച കേണൽ സോഫിയ ഖുറേഷി തന്റെ നേട്ടങ്ങൾകൊണ്ട് 2020ലെ സുപ്രീംകോടതി വിധിയിലും ഇടംനേടിയിരുന്നു. സൈന്യത്തിൽ സ്ത്രീകൾക്കും മുഴുനീള കരിയർ (പെർമനന്റ് കമീഷൻ) അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിയിലാണ് കേണൽ സോഫിയ ഖുറേഷിയുടെ നേട്ടങ്ങളെ കോടതി പരാമർശിച്ചത്.
സ്ത്രീകളെ നേതൃസ്ഥാനങ്ങളിൽനിന്ന് മാറ്റി മറ്റു ജോലികളിൽ പരിമിതപ്പെടുത്തുന്നത് തെറ്റാണെന്നും കേണൽ ഖുറേഷിയെപ്പോലുള്ള സ്ത്രീകൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നയിക്കാനും സേവനമനുഷ്ഠിക്കാനുമുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ പരാമർശം.
ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ ‘എക്സർസൈസ് ഫോഴ്സ് 18’ൽ ഇന്ത്യൻ കരസേനയെ നയിച്ച ആദ്യ വനിതയാണ് സോഫിയ ഖുറേഷി. 2006ൽ കോംഗോയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന ഓപറേഷനിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.