വ്യാജ ഏറ്റുമുട്ടൽ കേസ്: ഉന്നതർെക്കതിരെ മൊഴി നൽകാതിരിക്കാൻ പീഡിപ്പിച്ചെന്ന് സാക്ഷി
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുകളിൽ രാഷ്ട്ര ീയ നേതാക്കൾക്കും പൊലീസ് ഉന്നതർക്കുമെതിരെ കോടതിയിൽ മൊഴി നൽകാതിരിക്കാൻ 20 ദിവ സം കൊടിയ പീഡനത്തിന് വിധേയമാക്കിയതായി പ്രോസിക്യൂഷൻ സാക്ഷി. സൊഹ്റാബുദ്ദീെൻറ കൂട്ടാളിയായിരുന്ന അഅ്സം ഖാനാണ് തന്നെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.െഎ കോടതിയിൽ ഹരജി നൽകിയത്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
നവംബർ മൂന്നിനാണ് അഅ്സം ഖാൻ മുംബൈയിലെ സി.െഎ കോടതിയിൽ സാക്ഷി വിസ്താരത്തിന് എത്തിയത്. കോടതിയിൽ ഹാജരാകുംമുമ്പ് ദക്ഷിണ മുംബൈയിലെ ഹോട്ടലിൽനിന്ന് തന്നെ ഒരു വാഹനത്തിൽ കൊണ്ടുപോയതായും വാഹനത്തിലുണ്ടായിരുന്ന കേസിൽ പ്രതിയായ രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുറഹ്മാൻ തന്നെ ഭീഷണിപ്പെടുത്തിയതായും അഅ്സം ഖാൻ പറഞ്ഞു. പേരുകൾ വെളിപ്പെടുത്തിയാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കൗസർബിയെ കൊന്നതു േപാലെ കൊല്ലുമെന്ന് ഭാര്യയെയും പേടിപ്പിച്ചു. ഇേതത്തുടർന്ന് കോടതിയിൽ ഒരാൾെക്കതിരെ മാത്രേമ മൊഴി നൽകാൻ കഴിഞ്ഞുള്ളൂവെന്നും അഅ്സം ഖാൻ പറയുന്നു. െഎ.പി.എസ് ഉദ്യോഗസ്ഥൻ ഡി.ജി വൻസാരയുടെ നിർദേശപ്രകാരം മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹേരൺ പാണ്ഡ്യയെ കൊന്നത് സൊഹ്റാബുദ്ദീനാണെന്നായിരുന്നു അന്നത്തെ മൊഴി.
സൊഹ്റാബുദ്ദീൻ കേസിൽ നേരേത്ത പ്രതിയാവുകയും പിന്നീട് കോടതി ഒഴിവാക്കുകയും ചെയ്ത ഗുജറാത്തിലെ െഎ.പി.എസ് ഉദ്യോഗസ്ഥൻ അഭയ് ചുദാസാമയാണ് പീഡനങ്ങൾക്കും ഭീഷണിക്കും പിന്നിലെ സൂത്രധാരനെന്നും അഅ്സം ആരോപിച്ചു. െഎ.പി.എസുകാർക്ക് എതിരെ മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയ മൊഴി പ്രോസിക്യൂഷൻ മറച്ചുവെച്ചെന്ന് ആരോപിച്ച് മറ്റൊരു സാക്ഷി മഹേന്ദ്രസിങ് ജാലയും നേരേത്ത വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.