ബലാത്സംഗമെന്നത് വലിയ കാര്യമല്ല; അത് തടയാനുമാകില്ലെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡല്‍ഹി: ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് പ്രശ്നമാക്കാനില്ലെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. ബലാത്സംഗം പോലുള്ള സംഭവങ്ങൾ തടയാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തെ ചർച്ചയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഠ്വയിൽ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി സർക്കാർ പ്രതികളെ രക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന്
12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.