മോദി സർക്കാറിന് അധികാര ലഹരിയെന്ന് സോണിയ VIDEO
text_fieldsന്യൂഡല്‍ഹി: ഏറ്റവും വെല്ലുവിളി നേരിടുന്ന സമയത്താണ് രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്ന് സോണിയ ഗാന്ധി. നരേന്ദ്ര മോദി അധികാരത്തിെൻറ ഗര്‍വിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്. ഇതിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും അവർ വ്യക്തമാക്കി.
മന്മോഹന് സിങ്ങിെൻറ ഭരണത്തില്‍ രാജ്യത്ത് സാമ്പത്തിക പുരോഗതി ഉയരങ്ങളിലായിരുന്നു. യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച എല്ലാ പദ്ധതികളും മോദി സര്‍ക്കാര്‍ അവഗണിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. മോദിയും സംഘവും നടത്തുന്ന എല്ലാ കള്ളത്തരങ്ങളും കോണ്‍ഗ്രസ് തുറന്നുകാട്ടും. അധികാരം പിടിച്ചെടുക്കാനുള്ള നാടകങ്ങള്‍ മാത്രമാണ് അവർ നടത്തുന്നതെന്നും സോണിയ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന പാർട്ടി പ്ലീനറി സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ അധ്യക്ഷ.
എങ്ങനെ കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്നും വിജയത്തിലെത്തിക്കാമെന്നും മാത്രമാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് എന്നത് രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം മുന്നേറ്റ പ്രസ്ഥാനമാണ്. ചിക്കമഗളൂരുവിൽ നിന്നുള്ള ഇന്ദിര ഗാന്ധിയുടെ വിജയം രാജ്യത്തെ രാഷ്ട്രീയ ദിശ തന്നെ മാറ്റി. വരാന്‍പോകുന്ന കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിലൂടെ അത്തരം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും സോണിയ പറഞ്ഞു.
1998ലെ പഞ്ച്മടി സമ്മേളനത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിച്ചുപ്രവര്ത്തിക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍, 2002ല്‍ ഷിംലയില്‍ നടന്ന ചിന്തന്‍ ശിബിരില്‍ ഒരേ ചിന്താഗതിയുള്ള പാര്‍ട്ടികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നു തീരുമാനിച്ചിരുന്നുവെന്നും അതുതുടരുമെന്നും സോണിയ വ്യക്തമാക്കി.
LIVE: Congress Party's Plenary Session, Indira Gandhi Indoor Stadium, New Delhi. #ChangeIsNow #CongressPlenary https://t.co/jvjbi4ugxw
— Congress (@INCIndia) March 17, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.