"പരിചയ സമ്പത്തില്ലാത്ത അഭിഭാഷകൻ 6 മാസം വാദിച്ച് മെഴ്സിഡസോ ബെൻസോ വാങ്ങുന്നുണ്ടെങ്കിൽ അവരുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യണം"- ബി.ആർ ഗവായ്
text_fieldsമുംബൈ: പരിചയ സമ്പത്തില്ലാതെ ഒരഭിഭാഷകൻ വാദിച്ച് 6 മാസം കൊണ്ട് മെഴ്സിഡസോ ബി.എം.ഡബ്ല്യുവോ വാങ്ങിയെങ്കിൽ അവരുടെ ഉദ്ദേശ്യ ശുദ്ധി എന്തെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. മഹാരാഷ്ട്രയിലെ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അഭിഭാഷകർ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനു മുമ്പ് അപ്രന്‍റിഷിപ്പ് ചെയ്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമ ബിരുദ ധാരികൾ അവരുടെ അധികാരവും പദവിയും തലയിൽ കയറാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ അഭിഭാഷകന് ജൂനിയർമാർ സീറ്റ് നൽകുന്നില്ലെന്ന് ചൂണ്ടി കാട്ടിയാണ് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
"ജഡ്ജിമാർക്കും അഭിഭാഷകർക്കും തുല്യ പങ്കാളിത്തമാണുള്ളത്. ജനങ്ങളെ സേവിക്കുകയാണ് അവരുടെ ചുമതല" ബി.ആർ ഗവായ് പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധരാപ്പൂർ ഗ്രാമത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മറ്റ് പദവികളിൽ ജോലി സ്വീകരിക്കില്ലെന്നും അറിയിച്ചു. ധരാപ്പൂരിലും നാഗ്പൂരിലും അമരാവതിയിലുമായി ജീവിതം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഗവർണറായി സേവനമനുഷ്ടിച്ചിരുന്ന പിതാവ് ആർ.എസ് ഗവായിയുടെ 10ാത് ചരമ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.