അഭിനന്ദൻ: പോരാട്ടവീര്യത്തിെൻറ പര്യായം
text_fieldsമുസഫറാബാദ്: പാക് സൈന്യം കസ്റ്റഡിയിലെടുത്ത അഭിനന്ദൻ വർധമാൻ തളരാത്ത പോർവീര ്യത്തിെൻറ പര്യായമാണ്. ജീവിതത്തിെൻറ ഏറ്റവും പരീക്ഷണഘട്ടത്തിലും അങ്ങേയറ്റം സമചി ത്തതയോടെയാണ് അദ്ദേഹം പെരുമാറിയത്. കലിയടങ്ങാത്ത പാക് ആൾക്കൂട്ടത്തിനിടയിലും അ ഭിനന്ദൻ സൈനികെൻറ ധൈര്യം കൈവിട്ടില്ല.
പോർ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട് പാ രച്യൂട്ടിൽ ഇറങ്ങിയ ഇന്ത്യൻ വ്യോമസേന പൈലറ്റ് ആദ്യം ചോദിച്ചത് ഇത് ഇന്ത്യയാണോ പാക ിസ്താനാണോ എന്നായിരുന്നുവെന്ന് ഇദ്ദേഹത്തെ ആദ്യം കണ്ട ഹൊറൻ ഗ്രാമത്തിലെ മുഹമ്മദ് റസാഖ് ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചുറ്റുംകൂടിയ പാക് യുവാക്കളിലൊരാൾ അദ്ദേഹത്തോട് ഇന്ത്യയെന്ന് കളവുപറയുകയായിരുന്നു.
ഇതോടെ അദ്ദേഹം ദേശസ്നേഹ മുദ്രാവാക്യം മുഴക്കി. കൃത്യമായ സ്ഥലം ഏതെന്ന് ആരാഞ്ഞപ്പോൾ ക്വിലാൻ എന്ന് അതേ യുവാവ് മറുപടിനൽകി. ഇവരോട് തെൻറ നെട്ടല്ല് വേദനിക്കുന്നുവെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞു.
ഇതിനിടെ ചില യുവാക്കൾ പാക് സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ താൻ പാകിസ്താനിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. നാട്ടുകാരിൽ ചിലർ അഭിനന്ദനെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് റസാഖ് ചൗധരി പറഞ്ഞു. ഇതോടെ തെൻറ കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് അഭിനന്ദൻ ആകാശത്തേക്ക് വെടിയുതിർത്ത് യുവാക്കളെ ഭയപ്പെടുത്തി.
അവർ കല്ലുകൾ കൈയിലെടുത്തതോടെ അദ്ദേഹം ജീവരക്ഷക്കായി ഒാടി. തന്നെ പിന്തുടർന്നവരെ ഭയപ്പെടുത്താൻ വെടിവെച്ചു. ഒടുവിൽ അഭിനന്ദൻ ചെറിയ കുളത്തിൽ ചാടുകയായിരുന്നു. തെൻറ കൈയിലുണ്ടായിരുന്ന രേഖകളും മാപ്പും വിഴുങ്ങാനും വെള്ളത്തിൽ നശിപ്പിക്കാനും ശ്രമിച്ചു. യുവാക്കൾ ഇദ്ദേഹത്തോട് തോക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒരാൾ അദ്ദേഹത്തിെൻറ കാലിനുേനരെ വെടിയുതിർത്തു.
കുളത്തിൽനിന്ന് പുറത്തുവരണമെന്ന് ഇവർ ആവശ്യപ്പെട്ടു. കുളത്തിൽനിന്ന് പുറത്തെത്തിയ അഭിനന്ദെൻറ കൈകൾ കൂട്ടിക്കെട്ടി. ഇവരിൽ ചിലർ അദ്ദേഹത്തെ പിന്നീടും ക്രൂരമായി മർദിച്ചു.
യുവാക്കൾ മർദിക്കുന്നത് തടയാൻ ചിലർ ശ്രമിച്ചിരുന്നു. കലിയടങ്ങാത്ത യുവാക്കളുടെ ഇടയിൽനിന്ന് സൈന്യം എത്തിയാണ് അഭിനന്ദനെ കസ്റ്റഡിയിലെടുത്തതെന്ന് റസാഖ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.