ചെന്നൈ റെയിൽവേ സ്റ്റേഷനിൽ മലയാളി യാത്രക്കാർക്ക് കർശന പരിശോധന
text_fieldsചെന്നൈ: കേരളത്തിൽനിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു. പരിശോധന നടപടികൾ വിലയിരുത്തുന്നതിനായി തമിഴ്നാട് ആരോഗ്യ-ദേവസ്വം മന്ത്രി ശേഖർബാബു, ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തിങ്കളാഴ്ച പുലർച്ച സ്റ്റേഷനിലെത്തി.
ആലപ്പി എക്സ്പ്രസിലെ യാത്രക്കാരെ പരിശോധിക്കുന്ന നടപടികൾക്ക് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി. യാത്രക്കാരെ ആദ്യം തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. പനിയുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് റഫർ ചെയ്യും. നെഗറ്റിവാണെങ്കിൽ മാത്രമേ പുറത്തുവിടുകയുള്ളൂ. എല്ലാ യാത്രക്കാരും ഇ-പാസിന് പുറമെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിെൻറ രേഖയോ ഹാജരാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.