Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾക്കായി രാത്രി മുഴുവൻ തിരച്ചിൽ, കണ്ടെത്തിയത് രാവിലെ; എൻജിനീയറിങ് വിദ്യാർഥിനി യൂനിവേഴ്‌സിറ്റി ലിഫ്റ്റിൽ കുടുങ്ങിയത് 12 മണിക്കൂർ

text_fields
bookmark_border
Student Trapped In Lift 12 Hours
cancel
camera_alt

പ്രതീകാത്മക ചിത്രം

പുണെ: സാ​ങ്കേതിക തകരാറിനെ തുടർന്ന് പണിമുടക്കിയ ലിഫ്റ്റിനുള്ളിൽ 12 മണിക്കൂർ കുടുങ്ങി കോളജ് വിദ്യാർഥിനി. പുണെയിലെ ലോണി കൽഭോറിലെ സ്വകാര്യ സർവകലാശാലയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നാണ് 19കാരിയായ എൻജിനീയറിങ് വിദ്യാർഥിനി കുടുങ്ങിയത്. നവംബർ 18നാണ് സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചും ആറും നിലകൾക്കിടയിൽ ലിഫ്റ്റ് നിശ്ചലമായതോടെയാണ് വിദ്യാർഥിനി അകപ്പെട്ടത്. മകൾ വീട്ടിലെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി തിരച്ചിൽ നടത്തിയെങ്കിലും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെയാണ് വിദ്യാർഥിനി പുറത്തെത്തിയത്.

തുടർച്ചയായ വൈദ്യുതി തടസ്സത്തെ തുടർന്ന് ലിഫ്റ്റ് അഞ്ചും ആറും നിലകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ലിഫ്റ്റിനുള്ളിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിനാൽ പുറത്തേക്ക് ബന്ധപ്പെടാനും കഴിഞ്ഞില്ല. സഹായത്തിനായി വാതിലിൽ മുട്ടുകയും അലാറം അമർത്തുകയും ചെയ്തെങ്കിലും ആരും ശ്രദ്ധിച്ചില്ല. വൈകീട്ട് 5.30ഓടെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണും ഓഫായി.

മകൾ വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ആശങ്കയിലായ മാതാപിതാക്കൾ കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി. സഹപാഠികളോടും ബന്ധുക്കളോടും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് രാത്രി ഒമ്പതോടെ ലോണി കൽഭോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും കോളജ് അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്ന് കാമ്പസിലും സമീപത്തെ കെട്ടിടങ്ങളിലും പുലർച്ചെവരെ തിരച്ചിൽ നടത്തിയെങ്കിലും ലിഫ്റ്റിനുള്ളിൽ വിദ്യാർഥിനിയുണ്ടെന്ന കാര്യം കണ്ടെത്താനായില്ല.

വ്യാഴാഴ്ച രാവിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ ലിഫ്റ്റ് വീണ്ടും പ്രവർത്തിച്ചു. ഇതോടെയാണ് വിദ്യാർഥിനി പുറത്തേക്ക് ഇറങ്ങിയത്. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം ലിഫ്റ്റിനുള്ളിൽ കഴിയേണ്ടിവന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ലിഫ്റ്റിന്റെ അടിയന്തര രക്ഷാസംവിധാനം പ്രവർത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ജനറേറ്റർ ബാക്കപ്പിന്റെയും ഓട്ടോമാറ്റിക് റെസ്ക്യൂ സംവിധാനത്തിന്റെയും സഹായത്തോടെ ലിഫ്റ്റ് താഴത്തെ നിലയിലെത്തി വാതിൽ തുറക്കേണ്ടതായിരുന്നു. എന്നാൽ ഇവ പ്രവർത്തിച്ചില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു.ലിഫ്റ്റ് പരിപാലന കമ്പനിയിൽനിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് പൊലീസും സർവകലാശാലയോട് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Trapped In Lift 12 Hours
Next Story