Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതപരിവർത്തനം ആരോപിച്ച് ഞായറാഴ്ച പ്രാർഥന തടസ്സപ്പെടുത്തി; പ്രചാരണങ്ങൾ തെറ്റെന്ന് പൊലീസ്

text_fields
bookmark_border
മതപരിവർത്തനം ആരോപിച്ച് ഞായറാഴ്ച പ്രാർഥന തടസ്സപ്പെടുത്തി; പ്രചാരണങ്ങൾ തെറ്റെന്ന് പൊലീസ്
cancel

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ ജനക്പുരിയിലുള്ള ഹയാത്ത് സെൻട്രിക് ഹോട്ടലിൽ നടന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ഞായറാഴ്ച പ്രാർഥനായോഗം ഒരുസംഘം ആളുകൾ തടസ്സപ്പെടുത്തി. കൂട്ടമതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു അതിക്രമം. എന്നാൽ സംഭവത്തിൽ മതപരിവർത്തനമൊന്നും നടന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങൾ വ്യാജമാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

ഗ്ലോബൽ റോയൽ പ്രീസ്റ്റ്ഹുഡ് ചർച്ചിന്റെ നേതൃത്വത്തിൽ പതിവായി നടക്കാറുള്ള 'അറ്റോൺമെന്റ് സൺഡേ സർവീസ്' പ്രാർഥനായോഗത്തിനിടെയാണ് ഒരുസംഘം ഹോട്ടൽ ഹാളിലേക്ക് ഇരച്ചുകയറിയത്. ഹോട്ടലിൽ അഞ്ഞൂറോളം ഹിന്ദുക്കളെ പണം നൽകി ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണെന്ന് ആരോപിക്കുന്ന വീഡിയോകൾ ഇവർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രാർഥനയിൽ പങ്കെടുത്ത കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഘം, തങ്ങളെ എതിർത്ത സംഘാടകർ അക്രമം അഴിച്ചുവിട്ടതായും ആരോപിച്ചു.

മതപരിവർത്തനത്തിനായി വിതരണം ചെയ്തതെന്ന പേരിൽ ഇവർ പ്രചരിപ്പിച്ച ഫോമുകൾ സഭയുടെ സാധാരണ പ്രാർഥനാ അപേക്ഷകളും സഭാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനുള്ള സന്നദ്ധ ഫോമുകളുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തിൽ പ്രതികരണവുമായി വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ (ഡി.സി.പി) വിചിത്ര വീർ രംഗത്തെത്തി. പ്രാദേശിക ക്രിസ്ത്യൻ സമൂഹം നടത്തുന്ന പതിവ് ഞായറാഴ്ച പ്രാർഥന മാത്രമാണ് അവിടെ നടന്നതെന്ന് അദ്ദേഹം 'എക്സിൽ' കുറിച്ചു. അന്വേഷണത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട യാതൊരു സൂചനയും ലഭിച്ചിട്ടില്ല. 500 ഓളം പേരെ മതപരിവർത്തനം നടത്തുന്നുവെന്ന അവകാശവാദം വാസ്തവവിരുദ്ധമാണെന്നും തെറ്റായ പ്രചാരണങ്ങളും കിംവദന്തികളും വിശ്വസിക്കരുതെന്നും ഡി.സി.പി അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunday Prayer Disrupted Over Conversion Allegations; Police Refute Claims as Fake
Next Story