വാദങ്ങൾ ഗൗനിക്കാതെ കോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെൻറ ചട്ടം ഉണ്ടാക്കുംമുേമ്പ നടപ്പിൽ വരുത്തിയതു ം ഉത്തർപ്രദേശിൽ 40 ലക്ഷം പേരെ ‘സംശയാസ്പദ പൗരൻ’മാരാക്കി പട്ടികയുണ്ടാക്കിയതും ശ്ര ദ്ധയിൽപെട്ടിട്ടും നടപടി നിർത്തിവെക്കാൻ സുപ്രീംകോടതി തയാറായില്ല. ഉത്തർപ്രദേശി ൽ 19 ജില്ലകളിലെ 40 ലക്ഷം പേരെ പൗരത്വം സംശയിക്കുന്നവരുടെ പട്ടികയിലാക്കിയതായി മുതിർ ന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു.
ഇതിനെതിരെ അറ്റോണി ജനറൽ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും രംഗത്തെത്തി. ഇക്കാര്യം സത്യവാങ്മൂലമായി സമർപ്പിക്കാൻ വെല്ലുവിളിച്ചു. താനതിന് തയാറാണെന്ന് സിങ്വി മറുപടി നൽകി. ‘‘എൻ.പി.ആർ നടപ്പാക്കാൻ 17 വർഷം കാത്തിരുന്ന സർക്കാറിന് എന്തുകൊണ്ട് രണ്ടു മാസംകൂടി കാത്തിരുന്നുകൂടാ. ചട്ടം തയാറാക്കാതെ പൗരന്മാരെ സംശയാസ്പദ വോട്ടർമാരാക്കാനാവില്ല’’ -സിങ്വി കൂട്ടിച്ചേർത്തു.
സർക്കാർ ഉദ്യോഗസ്ഥർക്ക് വൻതോതിലുള്ള അധികാരങ്ങൾ നൽകിയത് ആശങ്കയുളവാക്കുന്നതാണെന്ന് അഡ്വ. കെ.വി. വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
സംശയാസ്പദ പൗരന്മാരാക്കി പട്ടികയുണ്ടാക്കിയെങ്കിലും അതിൽപെട്ടവർക്ക് സഹായകമായ തരത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ല.
വോട്ടർപട്ടികകളിലെ വസ്തുതകൾ വളച്ചൊടിക്കുന്നതിലേക്ക് നയിക്കുന്ന വഞ്ചനയാണിത്. മുസ്ലിംകളിൽ മാത്രമല്ല, ഹിന്ദുക്കളിലും ആശങ്കയുളവാക്കുന്നതാണ് -അഡ്വ. കെ.വി. വിശ്വനാഥൻ ഒാർമിപ്പിച്ചു. അസമിലെ കാര്യംപോലെ ഉത്തർപ്രദേശിലെ വിഷയവും വേർതിരിച്ചുകാണേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പ്രതികരിച്ചതല്ലാതെ അത് തടയാനുള്ള ഉത്തരവിടാൻ അദ്ദേഹം തയാറായില്ല.
ബാബരി ഭൂമി കേസിൽ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ, ബാബരി കേസിലെ പുനഃപരിശോധന ഹരജികൾ തള്ളിയ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ചീഫ് ജസ്റ്റിസിനൊപ്പം പൗരത്വ നിയമ കേസുകൾ പരിഗണിച്ചത്.
വാദത്തിലുടനീളം ചീഫ് ജസ്റ്റിസ് മാത്രം സംസാരിച്ച ബെഞ്ചിൽ ഇരുവരും പ്രത്യേകിച്ചൊന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.