സുർജേവാലക്കെതിരായ നടപടി നിർത്തിവെക്കാൻ യു.പി സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലക്കെതിരായ 23 വർഷം പഴക്കമുള്ള കേസിൽ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിഷേധപ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന 2000ലെ കേസിൽ ഉത്തർപ്രദേശ് സർക്കാറിനോട് ജനുവരി എട്ടുവരെ നടപടി നിർത്തിവെക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ജനുവരി എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.
നവംബർ 21ന് സുർജേവാലയോട് ഹാജരാകാൻ ആവശ്യപ്പെട്ട് വാരാണസി കോടതി നൽകിയ വാറന്റ് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് വാരാണസി കോടതി സുർജേവാലക്ക് നൽകിയിരുന്നില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചു. ഇതിനെതിരേ അലഹബാദ് ഹൈകോടതിയിൽ നൽകിയ ഹരജി വിധിപറയാൻ മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. തുടർന്നാണ് ജാമ്യമില്ലാ വാറന്റ് സുപ്രീംകോടതി സ്റ്റേചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.