കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് മുൻകൂർ ജാമ്യം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിക്കും ആർ.എസ്.എസിനുമെതിരെ ആക്ഷേപാർഹമായ കാർട്ടൂണുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്ന ആരോപണം നേരിടുന്ന കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ മാളവ്യ ക്ഷമാപണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പൊലീസിന് ജാമ്യം റദ്ദാക്കാനും അനുമതിയുണ്ട്.
അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ വിനയ് ജോഷി നൽകിയ പരാതിയിൽ മേയിലാണ് ഇൻഡോറിൽ മാളവ്യക്കെതിരെ പൊലീസ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.