Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സബർമതി ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് ജാമ്യം,ശിക്ഷ മരവിപ്പിച്ചു ; ആരോഗ്യസ്ഥിതി വസ്തുതാപരമെന്ന് ഗുജറാത്ത് സർക്കാറും

text_fields
bookmark_border
Supreme Court Grants Bail in Train Burning Case
cancel

ന്യൂഡൽഹി: 2002 ലെ ഗോദ്ര സബർമതി ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡോക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിയുടെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വസ്തുതാപരമാണെന്ന് ഗുജറാത്ത് സർക്കാരും കോടതിയിൽ സമ്മതിച്ചു. ശിക്ഷാവിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ജാമ്യം തേടിയത്. 2018 മുതൽ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ട്. 18 വർഷമായി ജയിലിൽ കഴിയുന്ന പ്രതിയുടെ ഹൃദയ സംബന്ധമായ ആരോഗ്യപ്രശനങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

2002 ഫെബ്രുവരി 27നാണ് സബർമതി എക്സ്പ്രസിന് ഗോധ്രയിൽ വെച്ച് തീയിട്ടത്. സംഭവത്തിൽ 59 പേര് കൊല്ലപ്പെടുകയും പിന്നാലെ ഗുജറാത്തിൽ വ്യാപക വർഗീയ കലാപങ്ങൾ ഉണ്ടാവുകയും ചെയ്തു. 2011 മാർച്ചിൽ വിചാരണക്കോടതി കേസിൽ 31 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. 63 പേരെ വെറുതെ വിടുകയും ചെയ്തു. 2017ൽ ഗുജറാത്ത് ഹൈകോടതി 31 പേരെയും കുറ്റക്കാരായി കണ്ടെങ്കിലും 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2002 ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട പ്രതികളുടെ ശിക്ഷ വിധി ഈ അടുത്ത് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Grants Bail in Train Burning Case
Next Story