വേദാന്തക്കെതിരായ ഹരജി: ജസ്റ്റിസ് വിനോദ് ചന്ദ്രൻ പിന്മാറി
text_fieldsന്യൂഡൽഹി: ശതകോടീശ്വരൻ അനിൽ അഗർവാളിെന്റ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ ‘വേദാന്ത’ സാമ്പത്തികമായി ദുർബലാവസ്ഥയിലാണെന്നും വായ്പ നൽകിയവർക്ക് കനത്ത നഷ്ട സാധ്യതയുണ്ടെന്നും അമേരിക്കൻ ഷോർട്ട് സെല്ലിങ് സ്ഥാപനമായ വൈസ്രോയി റിസർച് നടത്തിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകണമെന്ന ഹരജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പിന്മാറി. തുടർന്ന്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അതുൽ ചന്ദൂർക്കർ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു.
അഭിഭാഷകനായ ശക്തി ഭാട്ടിയ ആണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പരസ്പര ബന്ധമുള്ള കക്ഷികൾ തമ്മിലെ വൻ തുകയുടെ ഇടപാടുകൾ സംബന്ധിച്ച വൈസ്രോയി റിപ്പോർട്ടിലെ ഭാഗങ്ങൾ പരിശോധിച്ചുവെന്നും ഇടപാടുകൾ സംശയാസ്പദമാണെന്നും ഹരജിയിൽ പറയുന്നു. അതേസമയം, ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് റിപ്പോർട്ടിന് പിന്നിലെന്ന് വേദാന്ത പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.