ആശ്രിത നിയമനങ്ങളിലെ കണക്കെടുപ്പ്: തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവിധ വകുപ്പുകളിൽ എൽ.ഡി.സി തസ്തികകളിൽ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള കേരള ഹൈകോടതി ഉത്തരവിനെതിരായ ഹരജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ആശ്രിതനിയമനം ലഭിച്ചവരാണ് ഹൈകോടതി ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശം നൽകി.
ഓരോ വകുപ്പിലും അഞ്ചു ശതമാനം വീതം ഒഴിവാണ് ആശ്രിത നിയമനത്തിനായി നീക്കിവെച്ചിട്ടുള്ളത്. ഈ പരിധിക്കപ്പുറം നിയമനം ലഭിച്ചിട്ടുള്ളവരെ താൽക്കാലിക തസ്തിക രൂപവത്കരിച്ച് അതിലേക്ക് മാറ്റണമെന്നും അഞ്ച് ശതമാനത്തിലധികം നിയമനം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് കണക്കെടുപ്പ് നടത്തണമെന്നുമായിരുന്നു പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹരജികളിൽ ഹൈകോടതി ഉത്തരവിട്ടത്.
സ്ഥിരനിയമനം ലഭിച്ചവരെ താൽക്കാലിക തസ്തികയിലേക്ക് മാറ്റുമ്പോൾ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നും ആശ്രിത നിയമനം ലഭിച്ചവരുടെ വാദം കേൾക്കാതെയാണ് ഹൈകോടതി വിധി പ്രസ്താവിച്ചതെന്നും ഹരജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. തുടർന്ന് കേസിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ച കോടതി സംസ്ഥാന സർക്കാരുൾെപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.