സുപ്രീംകോടതിയിൽ ഹരജികൾ പരിഗണിക്കുന്നതിന് നിയന്ത്രണം
text_fieldsന്യൂഡൽഹി: കോവിഡ് ഭീതിയെത്തുടർന്ന് സുപ്രീംകോടതി ഹരജികൾ പരിഗണിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഹോളി അവധി കഴിഞ്ഞ് മാർച്ച് 16ന് കോടതി തുറക്കുേമ്പാൾ അടി യന്തര പ്രാധാന്യമുള്ള േകസുകൾ മാത്രമേ കേൾക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത ് സംബന്ധിച്ച് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 15 െബഞ്ചുകളിൽ ആറു െബഞ്ചുകൾ മാത്രമായിരിക്കും സിറ്റിങ് നടത്തുക.
ഇവ 12 ഹരജികൾ മാത്രമായിരിക്കും പരിഗണിക്കുക. കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കാനാണിത്.
ചില മനുഷ്യാവകാശ പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യ ഹരജികളും നിർഭയ കേസ് പ്രതി മുകേഷ് സിങ് നൽകിയ ഹരജിയും ഇതിൽ ഉൾപ്പെടും. വിശദമായ പരിശോധനക്കുശേഷമേ ജീവനക്കാർ അടക്കമുള്ളവരെ സുപ്രീംകോടതിയിൽ പ്രവേശിപ്പിക്കൂ. ലഘുഭക്ഷണശാലകൾ അടക്കമുള്ളവ അടച്ചിടുകയും ചെയ്യും. അഭിഭാഷകർ ഒഴികെയുള്ള ആർക്കും കോടതി മുറികളിൽ പ്രവേശനമുണ്ടാവില്ല.
ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ, യു.യു. ലളിത്, വിനീത് സരൺ, എ.എം. ഖാൻവിൽകർ, ദിനേശ് മഹേശ്വരി, ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത, എൽ. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട്, എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന എന്നിവരായിരിക്കും വിവിധ െബഞ്ചുകളിൽ ഉണ്ടാവുക. രണ്ട്, മൂന്ന്, ആറ്, എട്ട്, 11, 14 നമ്പർ കോടതിമുറികളിലായിരിക്കും വാദം കേൾക്കുക.
വരാന്തകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയാനാണ് ഇൗ നിർദേശം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളുണ്ടായാൽ കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥർ കോടതി പരിസരത്ത് ഉണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.