രാഹുലിനെതിരായ സുപ്രീംകോടതി പരാമർശം ജനാധിപത്യത്തിന്‍റെ അന്തസത്തക്ക് വിരുദ്ധം -പ്രേമചന്ദ്രൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം അനുചിതമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരെ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടാകുന്നത് ജനാധിപത്യത്തിന്‍റെ അന്തസത്തക്ക് വിരുദ്ധമാണ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവിന് ഭരണഘടന നല്‍കുന്ന അധികാരവും അവകാശവും പ്രതിപക്ഷ നേതാവിന് ജനങ്ങളോടുളള ഉത്തരവാദിത്വവും സുപ്രീംകോടതി കണക്കിലെടുക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
രാജ്യത്തേയും രാജ്യസുരക്ഷയേയും ജനങ്ങളെയും സംബന്ധിച്ചുളള വിഷയങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ കൊണ്ട് വരികയെന്ന പ്രതിപക്ഷ നേതാവിന്‍റെ ധര്‍മ്മമാണ് രാഹുല്‍ഗാന്ധി നിറവേറ്റിയത്. രാജ്യത്ത് പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും വിലയിരുത്തേണ്ടത് ജനാധിപത്യത്തെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാവണം.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരു അച്ഛന്‍റെയും മുത്തശ്ശിയുടെയും പാത പിന്തുടര്‍ന്ന് രാജ്യനന്മക്കും ജനക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അതിന്‍റെ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊളേളണ്ടതും അതിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവിനു സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നതിനുളള അധികാരവും അവകാശവും ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട് എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.