ശരിയായ അന്വേഷണമില്ലാതെ ക്രിമിനൽ കേസ് ചുമത്തരുത് –സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കേവല സംശയത്തിെൻറ അടിസ്ഥാനത്തിൽ, ശരിയായ അന്വേഷണം നടത്താതെ ഒരു കേസിലും ക്രിമിനൽ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി. കേസിെൻറ സത്യവും കൃത്യവുമായ വസ്തുതകൾ കണ്ടെത്തി മുന്നോട്ടുപോകുകയെന്നതാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥെൻറ ഉത്തരവാദിത്തം.
നിയമ വ്യവസ്ഥകളെ കുറിച്ചും അപേക്ഷ സംബന്ധിച്ചും കൃത്യമായ അവബോധമില്ലാതെ നിയമം നടപ്പാക്കുന്നത് നിരപരാധി ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിക്കുമെന്നും ജസ്റ്റിസുമാരായ ആർ.എസ്. റെഡ്ഡി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, ഒരു കമ്പനിയുടെ ഡയറക്ടർ, മാനേജർ, സെക്രട്ടറി, അല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥൻ എന്നിവരുടെ സമ്മതത്തോടെയോ ഒത്താശയോടെയോ കുറ്റകൃത്യം നടന്നാൽ അതിെൻറ ധാർമിക ബാധ്യത സ്ഥാപനത്തിനാണെന്നും കോടതി വ്യക്തമാക്കി. ഒരു ജീവനക്കാരെൻറ പ്രവർത്തനഫലമായി തൊഴിലുടമക്കുണ്ടാകുന്ന ഉത്തരവാദിത്തമാണ് ധാർമിക ബാധ്യതയെന്നതുകൊണ്ട് നിയമത്തിൽ വിവക്ഷിക്കപ്പെടുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് സർക്കാറിെൻറ ഉത്തരവിനെതിരെ കർണാടകയിലെ പ്രമുഖ കമ്പനിയായ റൈറ്റർ സേഫ്ഗാർഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡായേൽ വില്യം ഡിസൂസ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ മധ്യപ്രദേശ് സർക്കാർ തള്ളിയതിനെ തുടർന്നാണ് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, മേൽപറഞ്ഞ കാരണങ്ങളാൽ അപ്പീൽ അനുവദിക്കുകയും സമൻസ് ഓർഡറും ക്രിമിനൽ നടപടികളും പിൻവലിക്കുകയും ചെയ്തു. എ.ടി.എം സർവിസുമായി ബന്ധപ്പെട്ട് എൻ.സി.ആർ കോർപറേഷനുമായുണ്ടാക്കിയ കരാറാണ് കേസിലേക്ക് നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.