Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ; അമിത് ഷായെ വെറുതെ വിട്ടത് വീണ്ടും പരിശോധിക്കില്ല, കൂട്ടത്തോടെ മൊഴിമാറ്റം ഗൗരവതരം -സുപ്രീംകോടതി

text_fields
bookmark_border
സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ; അമിത് ഷായെ വെറുതെ വിട്ടത് വീണ്ടും പരിശോധിക്കില്ല, കൂട്ടത്തോടെ മൊഴിമാറ്റം ഗൗരവതരം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ സാക്ഷികളായ 92 പേർ വിചാരണവേളയിൽ കൂട്ടത്തോടെ മൊഴി മാറ്റിയത് ഗൗരവമാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ചില സാക്ഷികളുടെ മൊഴികൾ സ്വയം പരിശോധിക്കുമെന്നും വ്യക്തമാക്കി.

കേസിൽ ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുകാർ ഉൾപ്പെടെയുള്ള 22 പേരെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരൻ റുബാബുദ്ദീൻ ശൈഖ് നൽകിയ ഹരജിയിൽ പ്രതികൾക്ക് നോട്ടീസയച്ചു. അതേസമയം, കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിചാരണക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വീണ്ടും പരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2005ൽ ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർ ബി, സഹായി തുളസീറാം പ്രജാപതി എന്നിവരെ പൊലീസുകാർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഹ്മദാബാദിന് സമീപം വെച്ച് സൊഹ്റാബുദ്ദീനെയും ദിവസങ്ങൾക്കുശേഷം കൗസർ ബിയെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു. സംഭവത്തിന് സാക്ഷിയായ തുളസി പ്രജാപതിയും ഒരു വർഷത്തിനുശേഷം സമാനമായ രീതിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

210 സാക്ഷികളിൽ 92 പേരും വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞതോടെ, ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2018ൽ പ്രത്യേക സി.ബി.ഐ കോടതി മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ബോംബെ ഹൈകോടതി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sohrabuddin Sheikh Fake Encounter Case: Mass Recantation of Witnesses is Serious, Says Supreme Court
Next Story