കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് അടിയന്തര സഹായം എത്തിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബൃഹത്തായ ഈ രാജ്യത്ത് കോവിഡ് മഹാമാരി കാരണം എത്ര കുഞ്ഞുങ്ങൾ അനാഥരായിക്കാണുമെന്നത് സങ്കൽപിക്കാൻ പോലും കഴിയില്ലെന്നും സംസ്ഥാന ഭരണകൂടങ്ങൾ അത്തരം കുട്ടികളെ അടിയന്തരമായി കണ്ടെത്തി സഹയാം എത്തിക്കണമെന്നും സുപ്രീംകോടതി. തെരുവുകളിൽ വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ വ്യഥ സംസ്ഥാന സർക്കാറുകൾ മനസ്സിലാക്കണമെന്നും ഇനിയൊരു ഉത്തരവിനുപോലും കാത്തുനിൽക്കാതെ ജില്ല ഭരണകൂടങ്ങൾ ആ കുട്ടികളെ സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജില്ല ഭരണകൂടം അതതു മേഖലകളിലെ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി ദേശീയ ബാലാവകാശ കമീഷെൻറ വെബ്സൈറ്റിൽ ശനിയാഴ്ചക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് ഡൽഹി ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് എൽ.എൻ. റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ നിർദേശിച്ചു.
കോവിഡ് മഹാമാരി കാരണം അനാഥരായ കുഞ്ഞുങ്ങളെ കണ്ടെത്തണമെന്നും അവർക്ക് അടിയന്തര ദുരിതാശ്വാസമെത്തിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബെഞ്ചിെൻറ ഉത്തരവ്. ഇത്തരം കുട്ടികളുടെ കാര്യത്തിൽ എടുത്ത നടപടികൾ സംസ്ഥാന സർക്കാറുകൾ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.