മരുന്ന് പരസ്യം: ചീഫ് സെക്രട്ടറിമാർ വിശദീകരിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആയുർവേദ, സിദ്ധ, യൂനാനി മരുന്നുകമ്പനികൾ നിയമവിരുദ്ധ പരസ്യങ്ങൾ നൽകുന്നതിനെതിരെ നടപടിയെടുക്കാത്തതിന് ഡൽഹി, ആന്ധ്ര, ഗോവ, ഗുജറാത്ത്, ജമ്മു- കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെ സുപ്രീംകോടതി വിമർശനം. ഈ വിഷയത്തിലുള്ള ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്തുകൊണ്ടാണ് ഈ സമീപനമെന്ന കാര്യം ചീഫ് സെക്രട്ടറിമാർ വിഡിയോ കോൺഫറൻസ് വഴി ഹാജരായി അറിയിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. കുറ്റക്കാരുടെ മാപ്പപേക്ഷ സ്വീകരിച്ച് വെറുതെവിടുന്ന രീതിയാണ് മിക്ക സംസ്ഥാനങ്ങളും സ്വീകരിച്ചതെന്ന് ഈ വിഷയത്തിൽ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ശദാൻ ഫറാസത് അറിയിച്ചു. ഡൽഹി, ആന്ധ്ര, ഗോവ, ഗുജറാത്ത്, ജമ്മു -കശ്മീർ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് മാർച്ച് ഏഴിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.