Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമം അറിയാതെ 'ബാഹുബലി' കളിക്കരുത്; സെഷൻസ് കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ താക്കീത്

text_fields
bookmark_border
Supreme Court Warns sessions Judge
cancel

ന്യൂഡൽഹി: അധികാരപരിധിയും നിയമവ്യവസ്ഥകളും മനസ്സിലാക്കാതെ നടപടിയെടുക്കരുതെന്ന് ബിഹാറിലെ സെഷൻസ് കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ താക്കീത്. നിയമമറിയാതെ ബാഹുബലിയെപോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നാണ് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുടെ വിമർശനം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കോടതി നിർദേശം പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാക്കി പിഴ ചുമത്തിയ ജഡ്ജിയുടെ നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കോടതിയുടെ നിർദേശം പാലിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് കോടതിക്കുള്ളിൽ നടന്ന കുറ്റകൃത്യമായി കണക്കാക്കാനാകുമോയെന്ന് ബെഞ്ച് ചോദിച്ചു. കോടതിമുറിയിൽ ഒരാളെ മർദിക്കുകയോ അധിക്ഷേപിക്കുകയോ കോടതി നിർദേശിച്ചിട്ടും മുറി വിട്ടുപോകാതിരിക്കുകയോ ചെയ്യുന്നത് കോടതിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാം. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം പാലിക്കാത്തത് അത്തരമൊരു കുറ്റമല്ലെന്ന് ജസ്റ്റിസ് ബാഗ്ചി വിശദീകരിച്ചു.

റോഹ്തക് പൊലീസ് സൂപ്രണ്ടിനോടായിരുന്നു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സെഷൻസ് കോടതി ജഡ്ജി നിർദേശിച്ചിരുന്നത്. നിർദേശം പാലിക്കാത്തതിനെത്തുടർന്ന് ഈ വർഷം ആഗസ്റ്റിൽ പൊലീസ് സൂപ്രണ്ടിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. സെപ്റ്റംബറിൽ ഉദ്യോഗസ്ഥനെ കുറ്റക്കാരനായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.

എന്നാൽ, വിചാരണക്കോടതി ജഡ്ജിയുടെ നടപടികൾ അധികാരപരിധി ലംഘിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പട്ന ഹൈകോടതി ഇടപെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നടപടിക്രമങ്ങളും അധികാരപരിധിയും പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ജഡ്ജിക്ക് നാഷനൽ ജുഡീഷ്യൽ അക്കാദമിയിൽ കൂടുതൽ പരിശീലനം ആവശ്യമാണെന്ന നിരീക്ഷണവും നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Warns sessions Judge
Next Story