കരുതിക്കോളൂ ഇൗ മലയാളിക്കണ്ണ്
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമനിരീക്ഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മൂന്നംഗ സമിതി യെ നിയോഗിച്ചു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയായ സയ്യിദ് റബീ ഹശ്മി അടക്കം ഇന്ത്യ ൻ ഇൻഫർമേഷൻ സർവിസിലെ(െഎ.െഎ.എസ്) മൂന്ന് ഉദ്യോഗസ്ഥരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇതിനായി നിയോഗിച്ചത്.
സമൂഹ മാധ്യമങ്ങളെ പെരുമാറ്റ ചട്ടത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഇതിനായി പ്രത്യേക നിരീക്ഷകരെ നിേയാഗിച്ചത്. വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ ന്യൂ മീഡിയ വിങ്ങിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ഹശ്മി. ഇന്ത്യൻ ഇൻഫർമേഷൻ സർവിസ് 2012 ബാച്ചുകാരനായ സയ്യിദ് റബീ ഹശ്മിക്കൊപ്പം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർമാരായ അരുൺ കുമാർ, അഭിഷേക് ദയാൽ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.