വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ; അനുകൂലിച്ച് അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: കേന്ദ്രസർക്കാറിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. അണ്ണാ ഡി.എം.കെ പ്രമേയത്തെ പിന്തുണച്ചപ്പോൾ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മറ്റു പാർട്ടികൾ പിന്തുണച്ചു. വഖഫ് ബോർഡ് നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ന്യൂനപക്ഷ ജനതയെ വഞ്ചിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബിൽ പിൻവലിക്കണം. മുസ്ലിം സമൂഹത്തെ വഞ്ചിക്കുന്ന നിയമത്തെ ശക്തമായി എതിർക്കേണ്ടതുണ്ട്. സംസ്ഥാന വഖഫ് ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്തുകയും സർക്കാർ നിയന്ത്രണം വർധിപ്പിക്കുകയുംചെയ്യുന്ന ഭേദഗതി വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന് പ്രമേയത്തെ പിന്തുണച്ച് അണ്ണാ ഡി.എം.കെ നേതാവ് എസ്.പി. വേലുമണി പറഞ്ഞു. വഖഫ് ബോർഡിന്റെ അടിത്തറ തകർക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ മുസ്ലിംകൾ മാത്രമേ കൈകാര്യംചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.