നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം: മൂന്ന് വിദ്യാർഥികളടക്കം ആറുപേർ കൂടി അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: നീറ്റ് പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ ആറു പേർ കൂടി അറ സ്റ്റിലായി. തമിഴ്നാട്ടിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഒന്നാംവർഷ എം.ബി. ബി.എസ് വിദ്യാർഥികളായ മൂന്നു പേരും രക്ഷിതാക്കളുമാണ് തമിഴ്നാട് സി.ബി.സി.െഎ.ഡി പൊ ലീസിെൻറ പിടിയിലായത്. മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഉദിത്സൂര്യ, പിതാ വ് ഡോ. കെ.എസ്. വെങ്കടേഷ് എന്നിവരിൽനിന്നാണ് ആൾമാറാട്ടം നടത്തിയ മറ്റ് വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമായത്.
ചെന്നൈയിലെ സത്യസായി മെഡിക്കൽ കോളജിലെ അഭിരാമി, ബാലാജി മെഡിക്കൽ കോളജിലെ പ്രവീൺ, എസ്.ആർ.എം മെഡിക്കൽ കോളജിലെ രാഹുൽ എന്നീ വിദ്യാർഥികളും അഭിരാമിയുടെ പിതാവ് മാധവൻ, പ്രവീണിെൻറ പിതാവ് ഡോ. ശരവണൻ, രാഹുലിെൻറ പിതാവ് ഡേവിസ് എന്നിവരുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. വ്യാജ ഹാൾ ടിക്കറ്റുണ്ടാക്കി പകരക്കാരനെ വെച്ച് പരീക്ഷയെഴുതുന്ന തട്ടിപ്പാണ് അരങ്ങേറിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യസൂത്രധാരനായ തിരുവനന്തപുരത്തെ നീറ്റ് പരിശീലന കേന്ദ്രം നടത്തിപ്പുകാരനും മലയാളിയുമായ ജോർജ് ജോസഫിനെ പൊലീസ് ചെന്നൈയിലെ എളമ്പൂർ സി.ബി.സി.െഎ.ഡി ഒാഫിസിൽ ചോദ്യം ചെയ്തു. ഏജൻറുമാരായി പ്രവർത്തിച്ച ബംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ റഷീദ്, വെല്ലൂർ വാണിയമ്പാടി മുഹമ്മദ് ഷാഫി എന്നിവർക്കായി അന്വേഷണം നടത്തുന്നുണ്ട്.
ബാലാജി മെഡിക്കൽ കോളജിലെ പ്രവീൺ 23 ലക്ഷവും ഉദിത് സൂര്യ ഉൾപ്പെടെ മറ്റു മൂന്നുപേരും 20 ലക്ഷം രൂപ വീതവുമാണ് പ്രതിഫലമായി നൽകിയത്. പ്രവീണിെൻറ പിതാവ് ശരവണനാണ് ഉദിത്സൂര്യയുടെ പിതാവ് ഡോ. വെങ്കടേഷിന് ഇടനിലക്കാരെ പരിചയപ്പെടുത്തിയത്.
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയവരെത്തേടി മുംബൈ, പുണെ, ബംഗളൂരു, ഡൽഹി, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൊലീസ് തിരിച്ചിട്ടുണ്ട്. എം.ബി.ബി.എസ് വിദ്യാർഥികളോ നീറ്റ് പരീക്ഷ പരിശീലകരോ ആവാം ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയതെന്ന് കരുതുന്നു.
തമിഴ്നാട്ടിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയവരിൽ രണ്ടുപേർ തോറ്റു. മറ്റ് നാലു പേർ വിവിധ മെഡിക്കൽ കോളജുകളിൽ ചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.