തത്കാൽ ടിക്കറ്റ്: റെയിൽവേക്ക് കൊള്ളലാഭം; നേടിയത് 25,392 കോടി
text_fieldsന്യൂഡൽഹി: തത്കാൽ ടിക്കറ്റ് വിൽപന വഴി കഴിഞ്ഞ നാലു വർഷത്തിനിടെ െറയിൽവേ നേടിയത് 25,392 കോടി രൂപ. ഇതിൽ 3862 കോടി രൂപ ലഭിച്ചത് പ്രീമിയം തത്കാൽ ടിക്കറ്റുകൾ വഴി. പ്രീമിയം തത്കാൽ വരുമാനത്തിൽ 2016-19 കാലയളവിൽ 62 ശതമാനം വർധനയാണ് ഉണ്ടായത്.
1997ൽ ചില ട്രെയിനുകളിൽ മാത്രമായി തുടങ്ങിയ തൽക്കാൽ ടിക്കറ്റ് സംവിധാനം 2004ലാണ് രാജ്യവ്യാപകമാക്കിയത്. സെക്കൻഡ് ക്ലാസിൽ യാത്ര നിരക്കിെൻറ 10 ശതമാനവും, മറ്റ് ക്ലാസുകളിൽ 30 ശതമാനവുമാണ് തത്കാൽ ടിക്കറ്റിന് അധികം ഇൗടാക്കി വരുന്നത്. 2014ലാണ് പ്രീമിയം ക്വോട്ട ആരംഭിച്ചത്. തത്കാൽ േക്വാട്ടയുടെ 50 ശതമാനമാണ് ‘പ്രീമിയം’ ഇനത്തിൽ നൽകുക. ഇത് ‘ൈഡനാമിക് ഫെയർ’ സംവിധാനത്തിലാണ്. തിരക്ക് കൂടുന്ന സമയത്ത് കൂടുതൽ ചാർജും അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കും ഇൗടാക്കുന്ന രീതിയാണ് ഡൈനാമിക് ഫെയർ. 2016-17ൽ 6672 കോടി രൂപ പ്രീമിയം തത്കാൽ ടിക്കറ്റ് വിൽപന വഴി ലഭിച്ചപ്പോൾ തൊട്ടടുത്ത വർഷം 6915 കോടി ലഭിച്ചു. ആകെ 2677 ട്രെയിനുകളിലാണ് തത്കാൽ നടപ്പാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖയിലാണ് ഈ വിവരങ്ങളുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.