Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വോട്ട് കള്ളന്മാരെ ജനങ്ങൾ ശിക്ഷിക്കും'; 'ഇൻഡ്യ' മുന്നണിയുടെ 'ആക്രോശ് മാർച്ചി'ന് നേതൃത്വം നൽകി തേജസ്വി യാദവ്

text_fields
bookmark_border
RJD leader Tejashwi Yadav leading INDIA bloc leaders during the Aakrosh March protest in Patna against CEC Gyanesh Kumar.
cancel
camera_alt

തേജസ്വി യാദവ്


പട്‌ന: വോട്ടർപട്ടിക തിരുത്തലിലെ (എസ്.ഐ.ആർ) വ്യാപക ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബിഹാറിലും പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ 'ഇൻഡ്യ' മുന്നണി പട്നയിൽ വ്യാഴാഴ്ച സംഘടിപ്പിച്ച 'ആക്രോശ് മാർച്ച്' സംഘർഷത്തിൽ കലാശിച്ചു.

സംസ്ഥാന നിയമസഭയ്ക്ക് മുന്നിലുള്ള ഷഹീദ് സ്മാരകിൽ നിന്ന് ആരംഭിച്ച മാർച്ച് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലമായി വാഹനങ്ങളിൽ കയറ്റി ബിഹാർ ലോക് ഭവനിലേക്ക് മാറ്റി. ഉന്തും തള്ളും രൂക്ഷമായതോടെ സി.പി.ഐ (എം.എൽ) ലിബറേഷൻ മുൻ എം.എൽ.എ അജിത് കുശ്വാഹ കുഴഞ്ഞുവീണു.

'വോട്ട് കള്ളന്മാരെ ജനങ്ങൾ വെറുതെ വിടില്ല': തേജസ്വി യാദവ്

ഗവർണറെ കണ്ട് പരാതി നൽകാൻ പോലും ഭരണകൂടം അനുവാദം നൽകുന്നില്ലെന്നും എൻ.ഡി.എ സഖ്യം ജനാധിപത്യത്തെ പൂർണമായി കൊലപ്പെടുത്തുകയാണെന്നും പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തേജസ്വിയെ കൊണ്ടുപോയ പൊലീസ് വാനിന് മുകളിലേക്ക് ആർ.ജെ.ഡി എം.എൽ.എമാരും പ്രവർത്തകരും കയറിയത് സ്ഥലത്ത് വലിയ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.

"ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനായി എല്ലായിടത്തും ബാരിക്കേഡുകൾ തീർത്തിരിക്കുകയാണ്. അധികാരികൾ എത്രയൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ 'വോട്ട് കള്ളന്മാരെ' ജനങ്ങൾ വെറുതെ വിടില്ല; അവർക്ക് കടുത്ത ശിക്ഷ നൽകുക തന്നെ ചെയ്യും. ജനാധിപത്യത്തെ വെറുമൊരു കളിപ്പാവയാക്കി മാറ്റി അതിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അധികാരം കവർന്നെടുക്കാൻ വോട്ട് മോഷ്ടിച്ചവർ ജനരോഷത്തെ ഭയന്ന് വിറച്ചിരിക്കുകയാണ്."

— തേജസ്വി യാദവ് ആരോപിച്ചു.

അതേസമയം, തേജസ്വി യാദവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹത്തെയും മറ്റ് പ്രമുഖ നേതാക്കളെയും സുരക്ഷിതമായി ബിഹാർ ലോക് ഭവനിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും പട്ന എസ്.എസ്.പി കാർത്തികേയ ശർമ അറിയിച്ചു. എന്നാൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച മറ്റ് ചില മുന്നണി നേതാക്കളെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aakrosh March: Tejashwi Yadav Leads INDIA Bloc Protest Against CEC Gyanesh Kumar in Patna
Next Story