രാഹുൽ പാകിസ്താെൻറ രാജകുമാരനെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ വിട്ടയച്ചത് ആക്രമണം ഭയന്നാണെന്ന പാകിസ്താൻ പ്രതിപക്ഷനേതാവിെൻറ ആരോപണം ആയുധമാക്കി ബി.ജെ.പി. പാകിസ്താൻ മുസ്ലിംലീഗ് (എൻ) നേതാവ് അയാസ് സാദിഖിെൻറ ആരോപണങ്ങൾ ഏറ്റെടുത്താണ് ഭരണപക്ഷം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്താൻ നാഷനൽ അസംബ്ലിയിൽ അയാസ് സാദിഖ് പ്രസംഗിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ രംഗത്തെത്തിയത്. പാകിസ്താെൻറ മണ്ണിൽ പറന്നിറങ്ങിയ ഇന്ത്യൻ വൈമാനികൻ വർധമാനെ ഇന്ത്യയുടെ ആക്രമണം ഭയന്നാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയും സൈനിക മേധാവി ജനറൽ ബജ്വയും അന്ന് ഇന്ത്യയെ ഭയന്ന് വിറച്ചിരിക്കുകയായിരുന്നെന്നും അയാസ് കുറ്റപ്പെടുത്തുന്നു. ഇത് പിടിവള്ളിയാക്കിക്കൊണ്ടാണ് ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിക്കുന്നത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇന്ത്യൻ സൈന്യത്തിൽ വിശ്വാസവും മതിപ്പുമില്ലെന്നും അതിനാലാണ് രാജ്യത്തെ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞതെന്നും നദ്ദ ആരോപിച്ചു. ഇന്ത്യക്ക് റഫാൽ പോർ വിമാനങ്ങൾ ലഭിക്കാതിരിക്കാൻ അവർ പരിശ്രമിച്ചെന്നും നദ്ദ ആരോപിച്ചു.
രാഹുൽ ഗാന്ധി പാകിസ്താെൻറ രാജകുമാരനാണെന്നായിരുന്നു ബി.ജെ.പി ദേശീയ വക്താവ് സംപീത് പത്രയുടെ പരിഹാസം. ഇന്ത്യയെ ഓർത്ത് വിറക്കുന്നവർെക്കാപ്പം ചേർന്നുനിൽക്കുന്നതെന്താെണന്ന് രാഹുൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണമെന്നും എന്നാൽ, കോൺഗ്രസ് ഭിന്നിപ്പിന് ശ്രമിക്കുകയാണെന്നും പത്ര ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.