ജാട്ട് കർഷക രോഷം 40 സീറ്റിൽ തിരിച്ചടിക്കുമെന്ന് ബി.ജെ.പിക്ക് ആശങ്ക
text_fieldsന്യൂഡൽഹി: ഡൽഹിയുടെ അതിർത്തികളിൽ കേന്ദ്രീകരിച്ചുനിന്ന കർഷക സമരം വിവിധ സംസ്ഥാനങ്ങളിലെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് ശക്തമായി പടരുന്ന സാഹചര്യത്തിൽ, മുതിർന്ന നേതാക്കളുടെ യോഗം വിളിച്ച് ബി.ജെ.പി. ജാട്ട് വിഭാഗക്കാർക്ക് നിർണായകമായ മേഖലകളിൽ സമരം ശക്തമാവുന്നത് 40ഒാളം ലോക്സഭ സീറ്റുകളിൽ പാർട്ടിക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിലെ എം.പി-എം.എൽ.എമാർ, ജില്ലാ പ്രസിഡൻറുമാർ എന്നിവരുടെ യോഗമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്നത്. ബി.െജ.പി പ്രസിഡൻറ് ജെ.പി നഡ്ഡ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തുടങ്ങിയവരും പങ്കെടുത്തു.
കിസാൻ യൂനിയൻ നേതാവ് രാജേഷ് ടികായത്തിെൻറ ആഹ്വാനപ്രകാരം ജാട്ട് വിഭാഗക്കാരായ കർഷകർ ഗ്രാമങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. താഴെത്തട്ടിലെ സ്ഥിതിഗതികൾ യോഗം ചർച്ചചെയ്തു. കാർഷിക നിയമങ്ങളുടെ ഗുണഫലം സംബന്ധിച്ച എതിർ പ്രചാരണം വിപുലമായി നടത്താൻ നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.