സാധാരണ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വർധിപ്പിക്കാനുള്ള തീരുമാനം നീട്ടി
text_fieldsന്യൂഡൽഹി: എഥനോൾ ചേർക്കാത്ത പെട്രോളിനും ബയോഡീസൽ ചേർക്കാത്ത ഡീസലിനും എക്സൈസ് തീരുവയിൽ രണ്ട് രൂപ ലെവി ചുമത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ നീട്ടിവെച്ചു. പെട്രോളിന് ഒരുമാസത്തെയും ഡീസലിന് ആറുമാസത്തെയും ഇളവാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് സാധാരണ പെട്രോളിന് എക്സൈസ് തീരുവ നവംബർ മുതൽ 3.40 രൂപയാകും. നിലവിലിത് 1.40 രൂപയാണ്. ബ്രാൻഡഡ് പെട്രോളിന് നിലവിലുള്ള എക്സൈസ് തീരുവ 2.60ൽനിന്ന് 4.60 ആകും.
സാധാരണ ഡീസലിന് 2023 ഏപ്രിൽ മുതൽ എക്സൈസ് തീരുവ നിലവിലുള്ള 1.80 രൂപക്കു പകരം 3.80 ഈടാക്കും. ബ്രാൻഡഡ് ഡീസലിന്റെ തീരുവ നിലവിലെ 4.20 രൂപയിൽ നിന്ന് 6.20 രൂപയാകും.കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എഥനോൾ, ബയോ ഡീസൽ എന്നിവയുമായി കലർത്താത്ത പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ അധിക ലെവി പ്രഖ്യാപിച്ചത്.
കരിമ്പിൽനിന്നോ മിച്ചമുള്ള ഭക്ഷ്യധാന്യത്തിൽ നിന്നോ വേർതിരിച്ചെടുക്കുന്ന 10 ശതമാനം എഥനോളാണ് പെട്രോളിൽ കലർത്തുന്നത്. സസ്യ എണ്ണകളിൽനിന്ന് ലഭിക്കുന്ന ലോങ് ചെയിൻ ഫാറ്റി ആസിഡുകളുടെ ആൽക്കൈൽ എസ്റ്ററുകളുമായാണ് ഡീസൽ കലർത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.