യാത്രക്കാരുടെ സുരക്ഷക്ക് എ.കെ 47 ഏന്തിയ കമാൻഡോകൾ, ലഗേജ് സ്കാനിങിനു ശേഷം മാത്രം യാത്രാനുമതി; സെഡ് പ്ലസ് സുരക്ഷയുള്ള ഇന്ത്യൻ ട്രെയിൻ സർവീസ്
text_fieldsഖത്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം മുതൽ ഖത്ര ശ്രീനഗർ വന്ദേ ഭാരത് കശ്മീർ താഴ്വരയെയും മറ്റ് കശ്മീരിടങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഓടാൻ തുടങ്ങി. ഇതോടെ ഖത്രയിൽ നിന്ന് ശ്രീഗറിലേക്ക്ല വെറും മൂന്ന് മണിക്കൂർ കൊണ്ടെത്താം ഇനി. സമയ ലാഭം മാത്രമല്ല ഈ ട്രെയിനിന്റെ സവിശേഷത. യാത്രക്കാർക്ക് സൈന്യത്തിന്റെ സെഡ് പ്ലസ് സുരക്ഷയും ലഭിക്കും. അത്രയും ഉയർന്ന സുരക്ഷയാണ് വന്ദേഭാരതിന് നൽകിയിരിക്കുന്നത്.
ഉദ്ധംപൂർ-ശ്രീനഗർ- ബരമുള്ള എന്നിവയുൾപ്പെടുന്ന റെയിൽവേ ലൈനിൽ റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സർവീസിലും 20 കമാൻഡഡോകളെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ഇവരുടെ കൈയിൽ എ.കെ47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഉണ്ടാകും.
ട്രെയിൻ കടന്നു പോകുന്ന ടണലിന്റെ രണ്ടറ്റത്തും സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്, ഒപ്പം സി.സി.ടി.വിയും. സുരക്ഷ കണക്കിലെടുത്ത് പകൽ സമയത്ത് മാത്രമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. രാത്രിയിൽ ഉണ്ടാകില്ല. ടണലുകൾ, ചെനാബ് പാലം, അൻജി പാലം തുടങ്ങിയവ വഴിയാണ് ട്രെയിൻ കടന്നു പോകുക. ഖത്രയിലെ പ്ലാറ്റ് ഫോമിൽ പ്രവേശിക്കുമ്പോൾ തന്നെ ലഗേജുകൾ സ്കാൻ ചെയ്ത ശേഷമായിരിക്കും യാത്രക്കാരെ ട്രെയ്നിനുള്ളിലേക്ക് കടത്തി വിടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.