സെൻസസിനു വേണ്ടിയുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്ത് അമിത് ഷാ; ഔദ്യോഗിക പ്രഖ്യാപനം നാളെ
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും മറ്റു മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സെൻസിനുള്ള തയാറെടുപ്പുകൾ അവലോകനം അമിത് ഷാ.
2027 ലാകും ഇന്ത്യുടെ 16ാമത് സെൻസസ് നടക്കുക. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. രണ്ടു ഘട്ടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ വീടുകളുടെ എണ്ണം, സ്വത്തു വകകൾ എന്നിവ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പായിരിക്കും. രണ്ടാം ഘട്ടത്തിൽ സാമൂഹിക, സാമ്പത്തിക , സാസ്കാരിക ഘടകങ്ങളു മറ്റും കേന്ദ്രീകരിച്ചായിരിക്കും.
ജാതി കണക്കെടുപ്പും സെൻസസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 34 ലക്ഷം എന്യൂമറേറ്റർമാരെയും സൂപ്പർ വൈസർമാരെയും 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയുമാണ് സെൻസസ് നടപടികൾക്കായി നിയോഗിച്ചിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാവും സെൻസസ് നടത്തുക. 2011 നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.