പണവും അധികാരവും ഒന്നുമല്ലെന്ന് കർണാടക പഠിപ്പിച്ചു: രാഹുൽ
text_fieldsന്യൂഡൽഹി: പണവും അധികാരവും എല്ലാത്തിനും മുകളിലല്ലെന്ന് കർണാടകം പഠിപ്പിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകയിലെ ജനങ്ങളെ താൻ അഭിനന്ദിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നു. എന്നാൽ കർണാടകത്തിലെ ബി.ജെ.പി ജനങ്ങളെ അവഹേളിച്ചുവെന്നും രാഹുൽ പറഞ്ഞു.
കർണാടകയിലെ എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി നേതാക്കളെ ചുമതലപ്പെടുത്തിയത് പ്രധാനമന്ത്രിയാണ്. അഴിമതിക്കെതിരിയുള്ള അദ്ദേഹത്തിന്‍റെ പോരാട്ടം വ്യാജമാണ്. രാജ്യത്തെ ജനങ്ങളേക്കാളും വലുതല്ല പ്രധാനമന്ത്രിയെന്ന് തെളിഞ്ഞതായി രാഹുൽ പറഞ്ഞു.
രാജിവെച്ച മുഖ്യമന്ത്രി യെദിയൂരപ്പയും എം.എൽ.എമാരും ദേശീയഗാനത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിനെയും രാഹുൽ വിമർശിച്ചു. അധികാരത്തിലിരിക്കുന്നത് തങ്ങളാണെന്നുള്ള അഹന്തയാണ് ഇതിന് പിന്നിൽ. ഇതിനെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും രാഹുൽ പറഞ്ഞു. ഇതാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ ജനങ്ങളോട് ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.