17 കഴിഞ്ഞവർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: ഇനി മുതൽ 17 വയസ്സിന് മുകളിലുള്ള ആർക്കും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാമെന്നും 18 വയസ്സ് ആകുന്ന മുറക്ക് കാർഡ് ലഭ്യമാക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഈ മാറ്റത്തിലൂടെ 18 വയസ്സാകുന്ന നാൾ തൊട്ട് ഓരോ ഇന്ത്യൻ പൗരനും വോട്ടവകാശം വിനിയോഗിക്കാനാകുമെന്നും കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. 17 വയസ്സായവർക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ എല്ലാ സംസ്ഥാന കമീഷനുകൾക്കും നിർദേശം നൽകുകയും ചെയ്തു.
ഓരോ വർഷവും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാല് അവസരങ്ങൾ നൽകുമെന്നും കമീഷൻ അറിയിച്ചു. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ നാല് തീയതികൾ മാനദണ്ഡമാക്കി 18 വയസ്സ് ആകുന്നവരെ വോട്ടർപട്ടികയിൽ ചേർക്കും. 2023ലെ വോട്ടർ പട്ടിക ഈ തരത്തിലായിരിക്കും. ആഗസ്റ്റ് ഒന്ന് മുതൽ തിരിച്ചറിയൽ കാർഡിന് പുതിയ രൂപത്തിലുള്ള അപേക്ഷ ലഭ്യമാക്കും.
പ്ലേ സ്റ്റോറിൽ നിന്നോ ഐ.ഒ.എസിൽനിന്നോ വോട്ടർ ഹെൽപ് ലൈൻ ആപ് ഡൗൺ ലോഡ് ചെയ്ത് വോട്ടർ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്താൽ ന്യൂ വോട്ടർ രജിസ്ട്രേഷൻ ഫോം തെരഞ്ഞെടുക്കാം. പൂരിപ്പിക്കാൻ വോട്ടർ മിത്രയുടെ സഹായം ആപ്പിലുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.