ടൈഗർ ഹനീഫിനെ കൈമാറണമെന്ന ആവശ്യം ബ്രിട്ടൻ തള്ളി
text_fieldsലണ്ടൻ: 1993ലെ സൂറത്ത് ഇരട്ടസ്ഫോടനവുമായി ബന്ധമുള്ള ദാവൂദ് ഇബ്രാഹിമിെൻറ സഹായി ടൈഗർ ഹനീഫിെന കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ നിരാകരിച്ചു. മുഹമ്മദ് ഹനീഫ് ഉമർജി പട്ടേൽ എന്ന ടൈഗർ ഹനീഫിെന ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ബോൾട്ടണിലെ പലചരക്ക് കടയിൽനിന്ന് 2010 ഫെബ്രുവരിയിൽ സ്കോട്ട്ലൻഡ് യാർഡാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് ടൈഗർ ഹനീഫ് വിവിധ ബ്രിട്ടീഷ് കോടതികളെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. തന്നെ ഇന്ത്യൻ അധികൃതർ പീഡിപ്പിക്കുമെന്നാണ് ഹനീഫ് കോടതിയിൽ ബോധിപ്പിച്ചത്. കഴിഞ്ഞ വർഷം പാക് വംശജനായ അന്നെത്ത ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും ടൈഗർ ഹനീഫിെൻറ ആവശ്യം തള്ളി. എന്നാൽ, ഇയാളെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥന ബ്രിട്ടീഷ് സർക്കാർ നിരാകരിക്കുകയായിരുന്നു.
ഇന്ത്യയും ബ്രിട്ടനും തമ്മിലെ കരാർ പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് കുറ്റവാളികളെ കൈമാറുന്നത് തീരുമാനിക്കേണ്ടത്. ഇന്ത്യയിൽനിന്ന് വൻ വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ കൈമാറണമെന്ന ആവശ്യവും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിെൻറ പരിഗണനയിലാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.