Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​ ധരിക്കാതെ...

മാസ്​ക്​ ധരിക്കാതെ ഡ്യൂട്ടി ചെയ്​ത ട്രാഫിക്​ പൊലീസുകാരന്​ 2000 രൂപ പിഴ

text_fields
bookmark_border
മാസ്​ക്​ ധരിക്കാതെ ഡ്യൂട്ടി ചെയ്​ത ട്രാഫിക്​ പൊലീസുകാരന്​ 2000 രൂപ പിഴ
cancel

പുരി: ഒഡീഷയിൽ മാസ്​ക്​ ധരിക്കാതെ ഡ്യൂട്ടി ചെയ്​ത ട്രാഫിക്​ കോൺസ്റ്റബിളിന്​ രണ്ടായിരം രൂപ പിഴയിട്ടു. പുരി പൊലീസ്​ സൂപ്രണ്ട്​ ഡോ. കൻവാർ വിശാൽ സിങ്​ ആണ്​ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്​.

'ട്രാഫിക്​ പൊലീസുകാരൻ മാസ്​ക്​ ധരിക്കാതെ ഡ്യൂട്ടി ചെയ്യുന്നത്​ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിഴ ഈടാക്കുകയായിരുന്നു. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ അദ്ദേഹം മാസ്​ക്​ ധരിക്കേണ്ടതായിരുന്നു. മാസ്​ക്​ ധരിക്കുക അല്ലെങ്കിൽ പിഴ ഈടാക്കുക. അതല്ലാതെ മറ്റ്​ വഴിയില്ല' -ഡോ. കൻവാർ വിശാൽ സിങ്​ പറഞ്ഞു.

പൊലീസ്​ സേനയിലെ തന്നെ ഉദ്യോഗസ്​ഥനിൽനിന്ന്​​ പിഴ ഇൗടാക്കിയതിലൂടെ ഒഡീഷ പൊലീസ്​ മികച്ച മാതൃകയാണ്​ കാട്ടുന്ന​തെന്നും അദ്ദേഹം വ്യക്​തമാക്കി. മാസ്​ക്​ ധരിക്കാത്തവരെ ശിക്ഷിക്കുന്നതിൽ ഒരു വേർതിരിവും കാണിക്കില്ല. കാരണം, ഇത്​ ഒരു പൊതുജനാരോഗ്യ പ്രശ്​നമാണ്​. പുരി ജില്ലയിൽ ഇതുവരെ മാസ്​ക്​ ധരിക്കാത്തതിന്​ 5,923 പേരിൽ നിന്ന്​ പിഴ ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ മാസ്​ക്​ ധരിക്കാൻ പ്രേരിപ്പിക്കുന്നതിന്​ കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി വീൻ പട്​നായിക്​ 14 ദിവസത്തെ 'മാസ്​ക്​ ആഭിയാൻ' പ്രഖ്യാപിച്ചിരുന്നു. മാസ്​ക്​ ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കുകയും ചെയ്​തിരുന്നു. ആദ്യ രണ്ട്​ നിയമലംഘനത്തിന്​ 2000 രൂപ വീതവും പിന്നീടുള്ള ഓരോ നിയമലംഘനത്തിനും 5000 രൂപ വീതവുമാണ്​ പിഴ ഈടാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeman fined for not wearing maskCovid 19
News Summary - Traffic policeman fined Rs 2,000 for not wearing mask on duty
Next Story