ഇന്ത്യക്ക് പൂർണപിന്തുണയുമായി -ട്രിനിഡാഡ്-ടുബേഗോ
text_fieldsപോർട് ഓഫ് സ്പെയിൻ: അടിസ്ഥാന സൗകര്യം, മരുന്ന് നിർമാണം തുടങ്ങി ആറു മേഖലകളിലെ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും ട്രിനിഡാഡ്-ടുബേഗോയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരീബിയൻ രാജ്യത്തിന്റെ പ്രധാനമന്ത്രി കമല പ്രസാദ് ബിസ്സെസ്സാറും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണിത്. ട്രിനിഡാഡ്-ടുബേഗോയിലെ ആറാം തലമുറ വരെയുള്ള ഇന്ത്യക്കാർക്ക് ‘വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർക്കായുള്ള പൗരത്വം’ (ഒ.സി.ഐ) നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. ഇവിടത്തെ ജനസംഖ്യയിൽ 40 ശതമാനത്തിലധികം ഇന്ത്യൻ വംശജരാണ്.
അഞ്ചു രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി പോർട് ഓഫ് സ്പെയിനിൽ എത്തിയത്. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ പ്രതിരോധം, കൃഷി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം, പണമിടപാടിനുള്ള യു.പി.ഐ തുടങ്ങിയ കാര്യങ്ങൾ വിഷയമായി. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പൂർണ പിന്തുണ നൽകുമെന്ന് ട്രിനിഡാഡ്- ടുബേഗോ ഉറപ്പുനൽകി. ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം ബിസ്സെസ്സാർ സ്വീകരിച്ചു. കഴിഞ്ഞ ദിവസം മോദി ട്രിനിഡാഡ്-ടുബേഗോ പാർലമെന്റിൽ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.