സവര്‍ക്കര്‍ ഭാരതമാതാവിന്റെ യഥാര്‍ഥ പുത്രനെന്ന് മോദി
text_fieldsന്യൂഡല്‍ഹി: നന്ദിയുള്ള ജനതക്ക് സവര്‍ക്കറുടെ ധീരതയും പോരാട്ടവും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സവര്‍ക്കര്‍ ഭാരതമാതാവിന്റെ യഥാര്‍ഥ പുത്രനാണ്. കൊളോണിയല്‍ ബ്രിട്ടീഷ് ശക്തിയുടെ ഏറ്റവും കഠിനമായ പീഡനങ്ങള്ക്കിരയായപ്പോള്പോലും മാതൃരാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ത്യാഗങ്ങളും പ്രതിബദ്ധതയും വികസിത ഇന്ത്യയുടെ നിര്‍മാണത്തിന് ദീപസ്തംഭമായി വര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന സവര്‍ക്കര്‍ ആത്മകഥ എഴുതിയതുമുതലാണ് ധീരന് എന്നര്‍ഥമുള്ള വീര്‍ എന്ന വിശേഷണം സ്വയം ഉപയോഗിക്കാന്‍ തുടങ്ങിയത്. നാസിക് കലക്ടറായിരുന്ന ജാക്സണെ വധിക്കാന്‍ ശ്രമിച്ചതിനും ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഗൂഢാലോചന നടത്തിയതിനും 50 കൊല്ലത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട സവർക്കർ അന്തമാന്‍ നികോബാര്‍ ദ്വീപിൽ ജയിലലടക്കപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.