ട്വിഷ ശർമ്മയുടെ ഭർതൃമാതാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി; മുൻ ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsഭോപ്പാൽ: നടിയും മോഡലുമായ മഹാരാഷ്ട്ര സ്വദേശി ട്വിഷ ശർമ്മ ഭർതൃ ഗ്രഹത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഭർതൃമാതാവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെയാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി മുൻ ജില്ലാ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിങിനെ സി.ബി.ഐയുടെ മൂന്നംഗ സംഘം രാവിലെ വീട്ടിലെത്തി ചോദ്യം ചെയ്തു.
കേസില്‍ ഭര്‍ത്താവ് സമര്‍ഥിനും ഗിരിബാലക്കുമെതിരെ കൊലപാതകം, സ്ത്രീധന പീഠനം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഗിരിബാല സിങിനെതിരെയുള്ള ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്. ട്വിഷയുടെ ഭർത്താവ് നിലവിൽ സി.ബി.ഐ കസ്റ്റഡിയിലാണ്.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ട്വിഷ ശർമ്മയെ ഭർതൃ ഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നു പറഞ്ഞുകൊണ്ട് ട്വിഷയുടെ മാതാപിതാക്കൾ രംഗത്ത് വരികയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം സുതാര്യമല്ലെന്നാരോപിച്ച് ട്വിഷയുടെ മാതാപിതാക്കൾ സമർപ്പിച്ച അപേക്ഷയെ തുടർന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

