Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രമുഖ കോൺഗ്രസ്...

പ്രമുഖ കോൺഗ്രസ് അഭിഭാഷകൻ ബി.ജെ.പിയിലേക്കെന്ന്; ഗോസിപ്പുകാർക്ക് നന്ദി പറഞ്ഞ് അഭിഷേക് സിങ്വി

text_fields
bookmark_border
Abhishek-Singhvi
cancel

ന്യൂഡൽഹി: കോൺഗ്രസുകാരനായ പ്രമുഖ അഭിഭാഷകൻ ബി.ജെ.പിയിൽ ചേക്കേറുന്നു എന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി. ഇതേ തുടർന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്​വി ഗോസിപ്പുകാർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി.

" എന്നെ കുറിച്ച് ഗോസിപ്പ് പറയുന്നവർക്ക് നന്ദി, എന്നെ നിങ്ങളുടെ ലോകത്തി​​െൻറ കേന്ദ്ര ബിന്ദു ആക്കിയതിന് '' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "ഗോസിപ്പ് ചെകുത്താ​​െൻറ റേഡിയോ ആണ്. വെറുതേ അവ​​െൻറ ആർ.ജെ ആകേണ്ട " എന്നും സിങ്​വി ട്വിറ്ററിൽ എഴുതി.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ സിങ്​വി കോൺഗ്രസ് വക്താവും പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവും ആണ്. പല സുപ്രധാന കേസുകളിലും കോൺഗ്രസിനു വേണ്ടി ഹാജരായിട്ടുണ്ട് അദ്ദേഹം. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോയ സംഭവവുമായി ബന്ധപ്പെടുത്തിയാണ് സിങ്​വിയും കോൺഗ്രസിലേക്കാണെന്ന അഭ്യൂഹം ശക്തമായത്.

ബി.ജെ.പിയിൽ ചേരുന്നതിന് എം.എൽ.എമാരെ കൂറുമാറ്റാൻ സിന്ധ്യക്ക് നിയമ പരിരക്ഷ നൽകിയത് സിങ്വിയാണെന്ന പ്രചാരണമാണ് നടക്കുന്നത്. അതിനിടെയാണ് ത​​െൻറ പേര് പരാമർശിക്കാതെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സിങ്​വി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhishek SinghvibjpCongres
News Summary - Twitter says top Congress lawyer to join BJP. Abhishek Singhvi says thanks-india news
Next Story