Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരേ കേസിൽ രണ്ടു കൂട്ടം...

ഒരേ കേസിൽ രണ്ടു കൂട്ടം പ്രതികൾ; തുടക്കത്തിലേ സംശയം ജനിപ്പിച്ച അന്വേഷണം

text_fields
bookmark_border
ഒരേ കേസിൽ രണ്ടു കൂട്ടം പ്രതികൾ; തുടക്കത്തിലേ സംശയം ജനിപ്പിച്ച അന്വേഷണം
cancel

മുംബൈ: കീഴ്​കോടതി വധശിക്ഷക്കും ജീവപര്യന്തത്തിനും വിധിച്ച 12 പ്രതികളെയും ബോം​ബെ ഹൈകോടതി വെറുതെവിട്ട 2006ലെ ട്രെയിൻ സ്​ഫോടന പരമ്പര കേസിലെ അന്വേഷണം തുടക്കം മുതലേ സംശയം ജനിപ്പിച്ചതായിരുന്നു​.

കെ.പി. രംഘുവംശിയുടെ കീഴിലെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും (എ.ടി.എസ്​) രാകേഷ്​ മാരിയ നയിച്ച ക്രൈംബ്രാഞ്ചും വെവ്വേറെ​ സംഘങ്ങളെയാണ്​ പ്രതികളായി​ കണ്ടെത്തിയത്​. അഹ്മദാബാദ്​ സ്​ഫോടന കേസ്​ പ്രതി സാദിഖ്​ ശൈഖിന്റെ കീഴിലെ ഇന്ത്യൻ മുജാഹിദീൻ സംഘമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, കഴിഞ്ഞ ദിവസം ഹൈകോടതി വെറുതെവിട്ടവരടക്കം 30 പേരാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്നാണ്​ എ.ടി.എസ്​ കണ്ടെത്തിയത്​. ലശ്​കറെ ത്വയ്യിബയുടെ നിർദേശപ്രകാരം സിമി സ്ഫോടനം നടത്തിയെന്നുമായിരുന്നു​ വാദം.

പ്രതികളെ കണ്ടെത്തിയെന്ന്​ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും യഥാർഥ കുറ്റവാളികൾ മറഞ്ഞിരിക്കുന്നതിനാൽ സുരക്ഷ​ ഭീഷണി നിലനിൽക്കുമെന്നും 12 പേരെ വെറുതെവിട്ട വിധിയിൽ ഹൈകോടതി നിരീക്ഷിക്കുന്നുണ്ട്​. പ്രോസിക്യൂഷന്റെ വാദങ്ങളെ എല്ലാം കുടഞ്ഞെറിഞ്ഞാണ്​ ഹൈകോടതി വിധി. പ്രതികളുടെ കുറ്റസമ്മത മൊഴികൾ തള്ളിയ കോടതി പ്രാകൃതവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളിലൂടെയാണ്​ ഉദ്യോഗസ്ഥർ കുറ്റം സമ്മതിപ്പിച്ചതെന്ന്​ വിധി പറഞ്ഞ ജസ്റ്റിസുമാരായ അനിൽ എസ്.​ കിലോർ, ശ്യാം സി. ചന്ദക്​ എന്നിവരുടെ പ്രത്യേക ബെഞ്ച്​ പറയുന്നു.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിശ്വാസ്യതയും കോടതി ചോദ്യംചെയ്തു. വിവരാവകാശ നിയമം മുഖേന പ്രതികൾ കണ്ടെത്തിയ അനുകൂല തെളിവുകൾ കോടതി ശരിവെച്ചു. പ്രതികളിലൊരാളെ ട്രെയിനിൽ കണ്ട ടാക്​സി ഡ്രൈവറായ ദൃക്​സാക്ഷി പൊലീസിന്റെ ‘സ്ഥിരം സാക്ഷി’യാണെന്ന്​ കോടതി കണ്ടെത്തിയത്​ ഇത്തരത്തിലാണ്​. സ്​ഫോടന സമയത്ത്​ പ്രതികൾ എവിടെയായിരുന്നു എന്ന്​ വ്യക്തമാക്കാൻ കാൾ ഡേറ്റ റെക്കോഡ്​ (സി.ഡി.ആർ) പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടില്ല. സി.ഡി.ആർ സംഘടിപ്പിച്ചിട്ടും കുറ്റപത്രത്തിനൊപ്പം നൽകിയില്ല. മാത്രമല്ല; വിവരാവകാശം മുഖേന അത്​ പ്രതികൾക്ക്​ ലഭിക്കുന്നത്​ എ.ടി.എസ്​ തടയുകയുംചെയ്തു. അൽഖാഇദ മാന്വൽ പ്രകാരം പ്രതികൾ മൊബൈൽ സംഭവസ്ഥലത്ത്​ കൊണ്ടുപോകില്ലെന്നായിരുന്നു എ.ടി.എസ്​ മറുപടി. എന്നാൽ, കമാൽ അൻസാരിയുടെ ഫോണിലൂടെയാണ്​ മറ്റു പ്രതികളെ കണ്ടെത്തിയതെന്ന എ.ടി.എസിന്റെ വാദത്തിന്​ വിരുദ്ധമാണിതെന്ന്​ കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtMumbai train blasts
News Summary - Two groups of accused in the same case; Investigation that raised suspicions from the beginning
Next Story