Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹജ്ജിന്...

ഹജ്ജിന് രണ്ടാഴ്ച;ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും മക്കയിലെത്തി

text_fields
bookmark_border
ഹജ്ജിന് രണ്ടാഴ്ച;ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും മക്കയിലെത്തി
cancel

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. രാ​ജ്യ​ത്തെ 17 എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റു​ക​ൾ വ​ഴി ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്. ഇ​തി​ൽ മ​ദീ​ന വ​ഴി​യു​ള്ള സ​ർ​വി​സു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യി. മ​ദീ​ന​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി മാ​ത്ര​മാ​യി​രി​ക്കും ഹാ​ജി​മാ​രു​ടെ വ​ര​വ്. മെ​യ് 22 വ​രെ ജി​ദ്ദ വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ തു​ട​രും.

ഇ​തു​വ​രെ 300 വി​മാ​ന​ങ്ങ​ളി​ലാ​യി 90,011 ഇ​ന്ത്യ​ൻ ഹാ​ജി​മാ​രാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​ത്. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ ജി​ദ്ദ​യി​ലെ ഒ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ൽ വ​ഴി എ​ത്തു​ന്ന 12,000ഓ​ളം തീ​ർ​ഥാ​ട​ക​രെ ഹ​റ​മൈ​ൻ അ​തി​വേ​ഗ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് മ​ക്ക​യി​ലെ​ത്തി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ ഹ​ജ്ജ് സ​ർ​വീ​സ് ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ലാ​ണ് മ​ക്ക​യി​ലെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രി​ൽ 11,000ത്തി​ല​ധി​കം പേ​ർ ഇ​തി​ന​കം മ​ക്ക​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​കും. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര മെ​യ് 14 മു​ത​ൽ 17 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ഇ​നി മൂ​ന്ന് വി​മാ​ന​ങ്ങ​ൾ കൂ​ടി സ​ർ​വീ​സ് ന​ട​ത്താ​നു​ണ്ട്. മെ​യ് 17, 18, 19 തീ​യ​തി​ക​ളി​ലാ​യി ഈ ​സ​ർ​വീ​സു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മെ​യ് 19ന് ​മു​ഴു​വ​ൻ മ​ല​യാ​ളി ഹാ​ജി​മാ​രും മ​ക്ക​യി​ലെ​ത്തും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള 107 പേരും മ​ക്ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ് ഇ​വ​ർ യാ​ത്ര തി​രി​ച്ച​ത്. ഒ​രു ഹ​ജ്ജ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്.

കരിപ്പൂരിലെ ആദ്യവിമാനം വ്യാഴാഴ്ച പുലർച്ചെ

മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യാ​ത്ര​യാ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ മു​കേ​ഷ് യാ​ദ​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​വി​മാ​നം മേ​യ് 14ന് ​പു​ല​ർ​ച്ചെ 12.20ന് ​പു​റ​പ്പെ​ടും. ആ​കാ​ശ് എ​യ​ർ​ലൈ​ൻ​സി​ന്റെ ഏ​ഴ് സ​ർ​വി​സു​ക​ളാ​ണ് ഇ​വി​ടെ നി​ന്നു​ള്ള​ത്. ല​ഗേ​ജ് സ്വീ​ക​രി​ക്കാ​ൻ പ്ര​ത്യേ​കം കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തും. ഹാ​ജി​മാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ല​ഗേ​ജു​ക​ൾ എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റ​ണം. ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി പ​ര​മാ​വ​ധി 35 കി​ലോ​ഗ്രാ​മാ​ണ് അ​നു​വ​ദി​ക്കു​ക. ഹാ​ന്റ് ബാ​ഗ് ഏ​ഴ് കി​ലോ​ഗ്രാ​മാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ലെ ഓ​രോ വി​മാ​ന​ത്തി​ന്റെ​യും ല​ഗേ​ജു​ക​ൾ കൈ​മാ​റു​ന്ന​ത് വ​രെ തീ​ർ​ഥാ​ട​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക വി​ശ്ര​മ​ത്തി​ന് പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജ്ജ​മാ​ക്കും. ല​ഗേ​ജു​ക​ൾ കൈ​മാ​റി​യ​ശേ​ഷം ഹാ​ജി​മാ​രെ ഹ​ജ്ജ് ഹൗ​സി​ലേ​ക്ക് ബ​സി​ൽ എ​ത്തി​ക്കും.

വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി, എ​യ​ർ​ലൈ​ൻ​സ്, ക​സ്റ്റം​സ്, സി.​ഐ.​എ​സ്.​എ​ഫ്, എ​മി​ഗ്രേ​ഷ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഹ​ജ്ജ് ക​മ്മി​റ്റി സി.​ഐ.​എ​സ്.​എ​ഫ് ക​മാ​ൻ​ഡ​ൻ​റ് ജെ.​എ​സ്. റാ​ത്തോ​ഡ്, അ​സി. ക​മാ​ൻ​ഡ​ന്റ് സു​നി​ൽ റ​ജ്‌​വാ​ർ, അ​സി. സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​ക്കൂ​ത്ത്, ഹ​ജ്ജ് നോ​ഡ​ൽ ഓ​ഫി​സ​ർ പി.​കെ. അ​സ​യി​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ ടി​ജോ ജോ​സ​ഫ്, എ​യ​ർ​പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​നി​ത വ​ർ​ഗീ​സ്, മോ​ൻ ടി. ​ജോ​ർ​ജ് (ഡി.​ഡി.​എം ഓ​പ​റേ​ഷ​ൻ), ഋ​ഷി​കു​മാ​ർ (ആ​കാ​ശ എ​യ​ർ​ലൈ​ൻ​സ്), ഷീ​ലാ​ജി​ത് (ഡെ. ​സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ), അ​നീ​ഷ് മാ​ത്യൂ (ഇ​ന്റോ താ​യ്), യു. ​മു​ഹ​മ്മ​ദ് റ​ഈ​ഫ്, അ​ബ്ദു​ൽ​മ​ജീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiahajjKerala
News Summary - Two weeks to Hajj; Majority of Indian pilgrims arrive in Makkah
Next Story