Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിവീർ നിയമനത്തിൽ രണ്ട് വർഷത്തെ സേവനം നീട്ടിക്കൊടുക്കുന്നു; പ്രഖ്യാപനവുമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ

text_fields
bookmark_border
അഗ്നിവീർ നിയമനത്തിൽ രണ്ട് വർഷത്തെ സേവനം നീട്ടിക്കൊടുക്കുന്നു; പ്രഖ്യാപനവുമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ
cancel

നാലു വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി ആദ്യ ബാച്ചിലെ പതിനെട്ടായിരത്തിലധികം അഗ്നിവീർ സൈനികർ ഡിസംബർ 31-ഓടെ സേവനത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതിനിടെ നിർണായക തീരുമാനവുമായി പ്രതിരോധ വകുപ്പ്. അഗ്നിവീർ ജവാന്മാർക്ക് രണ്ട് വർഷത്തെ അധിക സേവന കാലാവധി കൂടി പ്രഖ്യാപിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി തയാറെടുക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സൈനികരുടെ മികച്ച സേവനത്തെ സൈന്യം എത്രത്തോളം വിലമതിക്കുന്നുവെന്നും അവരുടെ തുടർന്നുള്ള സേവനം അത്യന്താപേക്ഷിതമാണെന്നുമാണ് ഈ നീക്കം വ്യക്തമാക്കുന്നത്.

സേവനത്തിൽ തുടരണമോ എന്നത് പൂർണമായും ഓരോ സൈനികന്റെയും സ്വന്തം താല്പര്യത്തെ ആശ്രയിച്ചായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ പകുതിയോടെ ആദ്യ ബാച്ചിലെ 75 ശതമാനം അഗ്നിവീർ ജവാന്മാരെ ഘട്ടം ഘട്ടമായി പിരിച്ചുവിടാൻ മൂന്ന് സേനാ വിഭാഗങ്ങളും തയാറെടുക്കുന്നതിനിടയിലാണ് ഈ ആശ്വാസകരമായ തീരുമാനം വരുന്നത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ഡിസംബർ 31-ഓടെ പതിനെട്ടായിരത്തിലധികം അഗ്നിവീരന്മാർ സേവനത്തിന് പുറത്തിറങ്ങേണ്ടതായിരുന്നു.

സൈന്യത്തെ എപ്പോഴും യുവത്വമുള്ളവരും പോരാട്ട സജ്ജരുമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ 2022-ലാണ് 'അഗ്നിപഥ്' റിക്രൂട്ട്മെന്റ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതി പ്രകാരം നാല് വർഷത്തേക്ക് നിയമിക്കപ്പെടുന്നവരിൽ നിന്ന് 25 ശതമാനം പേരെമാത്രമാണ് അടുത്ത 15 വർഷത്തേക്ക് സ്ഥിരം സർവീസിൽ നിലനിർത്താൻ വ്യവസ്ഥയുണ്ടായിരുന്നത്. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാലായിരത്തിലധികം വരുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും അതായത് ഏകദേശം 18,300 പേരുമാണ് ഈ വർഷം സേവനം പൂർത്തിയാക്കേണ്ടിയിരുന്നത്.

പദ്ധതിയുടെ ഭാഗമായി വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ച അഗ്നിവീർ ജവാന്മാരുടെ പ്രവർത്തനങ്ങളിൽ മൂന്ന് സേനാ വിഭാഗങ്ങളും പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യലൈസ്ഡ് കഴിവുകളുള്ള കൂടുതൽ ജവാന്മാർ ഭാവിയിൽ നിലനിർത്തുന്നതിനായി പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്നും നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നു. നിലവിൽ കരസേനയിൽ ഏകദേശം 2,70,000-ത്തോളവും, വ്യോമസേനയിൽ 27,000-ത്തോളവും, നാവികസേനയിൽ 21,000-ത്തോളം അഗ്നിവീർ ജവാന്മാരുമാണ് സേവനത്തിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two years of service extension for Agniveer appointments
Next Story