Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2025 11:05 PM IST Updated On
date_range 27 Jan 2025 11:05 PM IST‘ഒരുമിച്ച് ജീവിക്കാൻ രജിസ്ട്രേഷന്’; ഉത്തരഖണ്ഡ് ഏകീകൃത സിവിൽ കോഡിലെ പ്രധാന നിർദേശങ്ങൾ ഇവ
text_fieldsbookmark_border
- വിവാഹിതരാവാതെ ഒരുമിച്ച് കഴിയുന്ന (ലിവ് ഇന്‍ റിലേഷന്ഷിപ്) പങ്കാളികൾക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി
- ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കും
- ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരുസ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും
- ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം
- ഉത്തരഖണ്ഡുകാരല്ലാത്തവർക്കും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാവും
- ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവന രജിസ്ട്രാർക്ക് നൽകുന്ന അപേക്ഷക്ക് ഒപ്പം ചേർക്കണം
- സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരഖണ്ഡുകാർക്കും സമാന രജിസ്ട്രേഷൻ നിർബന്ധമാണ്
- രജിസ്ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ഒരു മാസംവരെ കാലതാമസം വരുത്തുകയോ ചെയ്താല്‍ ആറ് മാസം വരെ തടവും 25,000 രൂപ പിഴയും
വിവാഹം, വിവാഹ മോചനം
- വിവാഹവേളയിൽ സ്ത്രീകൾക്ക് 18ഉം പുരുഷന്മാർക്ക് 21 വയസ്സും പൂർത്തിയായിരിക്കണം
- വിവാഹസമയത്ത് സ്ത്രീക്കോ പുരുഷനോ ജീവിച്ചിരിക്കുന്ന, നിയമപരമായ മറ്റൊരു പങ്കാളിയുണ്ടാവരുത്
- വിവാഹിതരാവുന്നവർ മാനസികമായികൂടി പ്രാപ്തി കൈവരിച്ചിരിക്കണം
- മതപരമായ ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾ 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. 2010 മാര്‍ച്ച് 26ന് മുമ്പോ ഉത്തരഖണ്ഡിന് പുറത്തോ നടന്ന വിവാഹങ്ങൾ നിയമം നടപ്പിൽ വന്ന് 180 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. സൈനികര്‍ക്കും യുദ്ധമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും സമാന ഇളവുകളുണ്ട്
- വിവാഹമോചനത്തിന് പരിഗണിക്കുന്ന വസ്തുതകൾ ദമ്പതികൾക്ക് ഒരുപോലെയാവും . വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കാൻ ലക്ഷ്യമെന്നും പരാമർശം
- ബഹുഭാര്യത്വത്തിന് സമ്പൂർണ നിരോധനം
- വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലിം ദമ്പതിമാര്‍ തമ്മില്‍ പുനര്‍വിവാഹം കഴിക്കണമെങ്കില്‍ വനിത പങ്കാളി മറ്റൊരാളെ വിവാഹം ചെയ്തശേഷം ബന്ധം വേര്‍പെടുത്തണമെന്ന വ്യവസ്ഥ റദ്ദാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story