രാമക്ഷേത്ര നിർമാണത്തിന് മോദി ഒാർഡിനൻസ് ഇറക്കണം –ഉദ്ധവ് താക്കറെ
text_fieldsഅയോധ്യ: അയോധ്യയിൽ രാമേക്ഷത്രം നിർമിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒാർഡിനൻസ ് ഇറക്കണമെന്നും പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് അതിനുള്ള ധൈര്യമുെണ്ടന്നും ശിവ സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ.
മോദി അതിനായി മുന്നോട്ടുവന്നാൽ ആർക്കും തടയാനാവില ്ലെന്നും അയോധ്യയിലെ രാമ ലാല ക്ഷേത്രദർശനത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മകൻ ആദിത്യയും ശിവസേനയുടെ 18 പുതിയ എം.പിമാരുമൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു ഉദ്ധവ്. രാമക്ഷേത്ര നിർമാണം വർഷങ്ങളായി കോടതിയുെട പരിഗണനയിലാണ്. ഇക്കാര്യത്തിൽ േകന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണം. ലോകത്തിലുള്ള എല്ലാ ഹിന്ദുക്കളും ക്ഷേത്രനിർമാണത്തിനായി കൂടെയുണ്ട്.
ഇൗ വിഷയത്തിൽ ഹിന്ദുക്കൾക്കുള്ള ആശങ്ക അവസാനിപ്പിച്ച് എത്രയും പെെട്ടന്ന് രാമേക്ഷത്രം നിർമിക്കണം. ‘നിയമം നിർമിച്ച് രാമക്ഷേത്രം പണിയുക’ എന്നത് രാഷ്ട്രീയ പ്രശ്നമല്ല മറിച്ച്, വിശ്വാസത്തിെൻറ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.